Categories: KARNATAKATOP NEWS

ശക്തമായ മഴ തുടരുന്നു; കർണാടകയിലെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് കർണാടക തീരത്തും തെക്കൻ ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിൽ ജൂലൈ 22 വരെയാണ് ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

മഴ തുടരുന്ന സാഹചര്യത്തിൽ കാവേരി റിസർവോയർ മൂന്ന് ദിവസത്തിനകം പൂർണ ശേഷിയിലെത്തുമെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്ഡിഎൻഎംസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹാരംഗി, കബനി റിസർവോയറുകൾ ഇതിനോടകം പൂർണ ശേഷിയിൽ എത്തിയിട്ടുണ്ട്. ഐഎംഡി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തീരപ്രദേശങ്ങളിലും പശ്ചിമഘട്ട മേഖലകളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശങ്ങളിൽ പെയ്ത വ്യാപകമായ മഴയെത്തുടർന്ന് തീരപ്രദേശങ്ങളിലും പശ്ചിമഘട്ട മേഖലകളിലും പല ജലാശയങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്.

അതേസമയം, മുൻകരുതൽ നടപടിയായി കുടക്, ഉഡുപ്പി ജില്ലകളിലെ സ്‌കൂളുകൾക്കും പിയു കോളേജുകൾക്കും ജില്ലാ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ അഞ്ച് താലൂക്കുകൾക്കും അവധി പ്രഖ്യാപിച്ചു. മംഗളൂരുവിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. നേത്രാവതി നദിയിലെ ജലനിരപ്പ് അപകടനിലയിലെത്തിയതിനാൽ നദിക്ക് കുറുകെ നിർമ്മിച്ച രണ്ട് അണക്കെട്ടുകളിലെ എല്ലാ ക്രസ്റ്റ് ഗേറ്റുകളും തുറന്നു. ജൂലൈ 18 ന് ബണ്ട്വാല താലൂക്കിലെ പാനെമംഗലൂരിലെ ആലഡ്കയിൽ 15 ഓളം വീടുകളിൽ വെള്ളം കയറിയിരുന്നു. ബുധനാഴ്ച രാത്രിയോടെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആലഡ്കയിലെ സർക്കാർ സ്കൂളും വെള്ളത്തിനടിയിലായി.

കുടകിലും കാവേരി, ലക്ഷ്മണ തീർഥ നദികൾ കരകവിഞ്ഞൊഴുകുകയാണ്. അതേസമയം, ഐഎംഡി ജൂലൈ 18ന് പുറപ്പെടുവിച്ച മഴ റെക്കോർഡ് പ്രകാരം കർണാടകയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഉത്തര കന്നഡയിലെ കാസിൽ റോക്കിലാണ്. ജൂലൈ 17ന് രാവിലെ 8.30 മുതൽ ജൂലൈ 18 ന് രാവിലെ 8.30 വരെ കാസിൽ റോക്കിൽ 240 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു.

TAGS: KARNATAKA | RAIN UPDATES
SUMMARY: IMD issues red alert for Dakshina and Uttara Kannada, coastal and south interior K’taka

Savre Digital

Recent Posts

കാത്തിരിപ്പിന് വിരാമം; നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സര്‍വീസുകള്‍ നാളെ മുതല്‍

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍  ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…

11 minutes ago

‘വൃത്തിയില്ലാത്ത കറപിടിച്ച സീറ്റില്‍ ഇരുത്തി’; ഇന്‍ഡിഗോ എയര്‍ലൈന്‍സ് 1.5 ലക്ഷം രൂപ പിഴ നല്‍കണം

ഡല്‍ഹി: യാത്രയ്ക്കിടെ വൃത്തികെട്ടതും കറപിടിച്ചതുമായ സീറ്റ് നല്‍കിയെന്ന യുവതിയുടെ പരാതിയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുറ്റക്കാരനാണെന്ന് ഡല്‍ഹി ഉപഭോക്തൃ ഫോറം കണ്ടെത്തി.…

27 minutes ago

ധർമസ്ഥലയില്‍ യൂട്യൂബർമാരെ ആക്രമിച്ച കേസ്; പ്രതികള്‍ക്ക് ഇടക്കാല ജാമ്യം

മംഗളൂരു: ധർമസ്ഥലയില്‍ ചിത്രീകരണത്തിന് എത്തിയ  യൂട്യൂബർമാരെ ആക്രമിച്ച കേസിലെ 6 പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. പദ്മപ്രസാദ്, സുഹാസ്, ഗുരുപ്രസാദ്,…

38 minutes ago

സുരേഷ് ഗോപിയെ കാണാനില്ല, കണ്ടെത്തണം; പോലീസിൽ പരാതി നൽകി കെ.എസ്.യു തൃശൂർ അധ്യക്ഷൻ

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…

1 hour ago

മിഥുന്റെ കുടുംബത്തിന് വീട്: മന്ത്രി വി ശിവന്‍കുട്ടി തറക്കല്ലിട്ടു

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. 'മിഥുന്റെ…

1 hour ago

അതുല്യയുടെ ദുരൂഹ മരണം; കസ്റ്റഡിയിലായ സതീഷിന് ഇടക്കാല ജാമ്യം

തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം…

2 hours ago