ചെന്നൈ: സിനിമ സംവിധായകൻ ശങ്കറിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടിക്ക് സ്റ്റേ നൽകി മദ്രാസ് ഹൈക്കോടതി. 10 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിൻ്റെ നടപടി നിയമവിരുദ്ധമാണ് എന്ന് ചൂണ്ടികാട്ടി ശങ്കർ നല്‍കിയ ഹര്‍ജി പരിഗണിച്ചു കോടതി ഇഡി നടപടി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഏപ്രില്‍ 21ന് കേസ് വീണ്ടും പരിഗണിക്കും. ഇതേ ദിവസം ഇഡി കേസില്‍ പ്രതികരണം അറിയിക്കാനും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.
സംഭവത്തില്‍ ഇഡിക്കെതിരെ പ്രതികരിച്ച് ശങ്കർ രംഗത്ത് നേരത്തെ എത്തിയിരുന്നു. ഹൈക്കോടതി നേരത്തെ തന്നെ തള്ളിയ കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടിയെന്ന് ശങ്കർ പറഞ്ഞിരുന്നു. പിഎംഎൽ ആക്ട് പ്രകാരം തന്‍റെ സ്വത്ത് കണ്ടുകെട്ടിയ നടപടി നിയമത്തിന്‍റെ ദുരുപയോഗമാണ് എന്നും ശങ്കർ ആരോപിച്ചിരുന്നു.
TAGS: NATIONAL | HIGH COURT
SUMMARY: High court stays ed proceedings in shankar case
ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയില്‍ നിശാ പാർട്ടിയിൽ പോലീസ് നടത്തിയ പരിശോധനയില്‍ 35 പെൺകുട്ടികളും മൂന്ന് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 100-ലധികം…
ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലും പരിപാടികളിലും പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ നിരോധിച്ചു. ഓഫിസ് പരിസരം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെയും തദ്ദേശീയ ഉൽപന്നങ്ങൾ…
ബെംഗളൂരു: വിരാട് വിശ്വകർമ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ഓണാഘോഷം ‘ഒന്നിച്ചൊരോണം’ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ശേഷാദ്രിപുരം…
തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തിയ നടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പോര്‍ട്ടര്‍ അറസ്റ്റില്‍. റെയില്‍വേ പോര്‍ട്ടറായ അരുണിനെയാണ് പേട്ട പോലീസ് അറസ്റ്റുചെയ്തത്.…
തിരുവനന്തപുരം: സൈനികസേവനങ്ങൾക്ക് കരുത്തുപകരുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ CMS -03 (ജിസാറ്റ് 7 ആർ) വിക്ഷേപണം ഇന്ന്. വിക്ഷേപണം വൈകിട്ട്…
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…