ശബരിമല: സന്നിധാനം മേലെ തിരുമുറ്റത്തും സോപാനത്തിന് സമീപവും മൊബൈൽ ഫോൺ ഉപയോഗം കർശനമായി നിരോധിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി.കെ. പ്രശാന്ത്. ദർശനത്തിനെത്തുന്ന തീർഥാടകരിൽ ചിലർ മൊബൈൽ ഫോൺ ഉപയോഗിച്ച് ശ്രീകോവിലിന്റെ ഉൾവശം അടക്കം ചിത്രീകരിക്കുവാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സന്നിധാനത്ത് ഫോട്ടോ എടുക്കുന്നതിനും റീൽസ് ചിത്രീകരിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
തീർത്ഥാടകർക്കും ദേവസ്വം ബോർഡ് ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും എല്ലാം ഇത് ബാധകമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നത് അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കും. മാളികപ്പുറത്ത് മഞ്ഞൾപൊടി വിതറുന്നതിനും ഭസ്മം തൂവുന്നതിനും ഹൈകോടതി വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇവ നിക്ഷേപിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും സ്വാമിമാർക്ക് ഇക്കാര്യം സംബന്ധിച്ച് ബോധവൽക്കരണം നൽകുന്നതിന് ജീവനക്കാരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ശബരിമലയിലെ പതിനെട്ടാം പടിയില്‍ ഫോട്ടോ ഷൂട്ട് നടത്തിയ 23 പോലീസുകാരെ കണ്ണൂര്‍ കെ.എ.പി-നാല് ക്യാമ്പിലേക്ക് നല്ലനടപ്പ് പരിശീലനത്തിനയച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞുനിന്ന് ഫോട്ടോ എടുത്തത് ഗുരുതര വീഴ്ചയെന്നാണ് സന്നിധാനം സ്‌പെഷല്‍ ഓഫിസര്‍ കെ.ഇ. ബൈജുവിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്ത് പോലീസുകാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തത്.
തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ 23 പോലീസുകാരെയാണ് കണ്ണൂര്‍ കെ.എ.പി നാലിലേക്ക് പരിശീലനത്തിനയക്കുന്നത്. തീവ്രപരിശീലനം നല്‍കണമെന്നാണ് എ.ഡി.ജി.പിയുടെ നിര്‍ദേശം.
<BR>
TAGS : SABARIMALA
SUMMARY : Prohibition on shooting of photos and reels near Sannidhanam and Sopanam at Sabarimala
ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ്…
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍…
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…