പത്തനംതിട്ട: ശബരിമലയിൽ അനധികൃത മദ്യവിൽപ്പന. സന്നിധാനത്ത് പ്രവർത്തിക്കുന്ന ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശാസ്താഹോട്ടലിൽ നിന്നാണ് വിദേശമദ്യം പിടികൂടിയത്. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം സ്വദേശി ബിജുവാണ് പിടിയിലായത്. സന്നിധാനം എൻഎസ്എസ് ബിൽഡിംഗിന് സമീപമാണ് ശാസ്താഹോട്ടൽ പ്രവർത്തിക്കുന്നത്. ഹോട്ടലിന് സമീപത്ത് നിന്നാണ് പോലീസ് ബിജുവിനെ പിടികൂടിയത്. ഏറെ നാളുകളായി സന്നിധാനത്ത് മദ്യവിൽപ്പന നടക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പൂർണമായും മദ്യ-ലഹരി നിരോധിത മേഖലയിൽ നിന്ന് മദ്യം കണ്ടെത്തിയത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. കർശന പരിശോധനകൾ നടത്തിയ ശേഷമാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. എന്നാൽ, സന്നിധാനത്ത് ഉൾപ്പെടെ മദ്യം വിൽക്കുന്നുണ്ടെന്ന വിവരം ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: SABARIMALA | LIQUOR
SUMMARY: Liquor sold illegally at sabarimala
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…