Categories: NATIONALTOP NEWS

ശസ്‌ത്രക്രിയ പരാജയപ്പെട്ടാല്‍ ഡോക്‌ടര്‍മാരെ കുറ്റക്കാരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ശസ്‌ത്രക്രിയയില്‍ പിഴവ് സംഭവിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ ഡോക്‌ടര്‍മാരെ ചികിത്സാ പിഴവിന് കുറ്റക്കാരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. പരിചരണക്കുറവ്, കണക്കുകൂട്ടലിലെ പിഴവ് അല്ലെങ്കിൽ അപകടങ്ങൾ എന്നിവ മെഡിക്കൽ പ്രൊഫഷണലിന്‍റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയ്ക്ക് മതിയായ തെളിവല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശസ്‌ത്രക്രിയയ്‌ക്കോ, ചികിത്സയ്‌ക്കോ ശേഷം എല്ലായ്പ്പോഴും രോഗിയുടെ അവസ്ഥ മെച്ചപ്പെടണമെന്നില്ലെന്ന് ജസ്റ്റിസ് മിത്തൽ പറഞ്ഞു. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍റെ (എൻസിഡിആർസി) 2011ലെ ഉത്തരവിനെതിരെ ഡോ. നീരജ് സൂദും ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും നൽകിയ ഹർജി സുപ്രീം കോടതി അംഗീകരിച്ചു. ചികിത്സ പിഴവ് ആരോപിച്ചുള്ള പരാതിയില്‍, പരാതിക്കാരനും പിതാവിനും നഷ്‌ടപരിഹാരമായി മൂന്ന് ലക്ഷം രൂപയും ചെലവായി 50,000 രൂപയും നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചിരുന്നു.

എന്നാൽ ഡോ. നീരജ് സൂദിന്‍റെയോ പിജിഐയുടെയോ ഭാഗത്ത് നിന്ന് ശസ്‌ത്രക്രിയയിലോ ചികിത്സയിലോ എന്തെങ്കിലും പിഴവ് ഉണ്ടെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് സാധിച്ചിട്ടില്ലെന്ന് ജസ്റ്റിസ് മിത്തൽ പറഞ്ഞു. സംസ്ഥാന കമ്മീഷൻ നേടിയ പിജിഐയുടെ മെഡിക്കൽ രേഖകളെയാണ് പരാതിക്കാർ പ്രധാനമായും ആശ്രയിക്കുന്നതെന്നും ജസ്റ്റിസ് മിത്തൽ ചൂണ്ടിക്കാട്ടി.

TAGS: NATIONAL | SUPREME COURT
SUMMARY: Simple issues in surgery cant be termed as medical negligence says sc

Savre Digital

Recent Posts

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്; മൂന്ന് തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഓഗസ്റ്റ് 10ന്

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലെ 3 തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന് നടക്കും. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2,…

41 minutes ago

തനിക്കെതിരായ കേസ് റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ച്‌ ശ്വേത മേനോൻ

കൊച്ചി: നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രല്‍ പോലീസ്…

59 minutes ago

റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണക്കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…

2 hours ago

ബസ് കാത്തുനിന്നവര്‍ക്ക് നേരെ ലോറി പാഞ്ഞു കയറി; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: ബസ് സ്‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…

3 hours ago

ഘാനയിൽ ഹെലികോപ്റ്റർ അപകടം; രണ്ട് മന്ത്രിമാർ ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു

ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…

3 hours ago

ഭീകരവാദത്തെ മഹത്വവല്‍ക്കരിച്ചു; അരുന്ധതി റോയിയുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…

4 hours ago