ബെംഗളൂരു: ശിവമോഗ ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസിൽ പ്രതികളായ രണ്ടു പേരെയും കുറ്റപത്രത്തിൽ എൻഐഎ പ്രതിച്ചേർത്തു.
അബ്ദുൾ മത്തീൻ താഹ, മുസാവിർ ഹുസൈൻ ഷാസിബ് എന്നിവരെയാണ് പ്രതിചേർത്തത്. രാമേശ്വരം കഫേ സ്‌ഫോടന കേസില്‍ നല്‍കിയ പ്രത്യേക കുറ്റപത്രത്തിലും ഇരുവരുടെയും പേരുണ്ടായിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള മെഹബൂബ് പാഷയുടെയും കടലൂർ (തമിഴ്നാട്) ആസ്ഥാനമായുള്ള ഖാജാ മൊയ്തീൻ്റെയും നേതൃത്വത്തിലുള്ള 20 അംഗ അൽ-ഹിന്ദ് ഐഎസ്ഐഎസിന്റെ ഭാഗമായിരുന്നു ഇരുവരുമെന്ന് എൻഐഎ പറഞ്ഞു.
2020 ജനുവരിയിൽ തമിഴ്‌നാട്-കേരള അതിർത്തിക്കടുത്തുള്ള ചെക്ക് പോസ്റ്റിൽ സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ എ. വിൽസൺ കൊല്ലപ്പെട്ട സംഭവത്തിലും ഇവരുടെയും പങ്ക് കണ്ടെത്തിയിരുന്നു.
2022 സെപ്റ്റംബറിലാണ് ശിവമോഗ ഐഎസ് കേസില്‍ ശിവമോഗ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2022 നവംബറിൽ എൻഐഎ കേസ് ഏറ്റെടുക്കുകയും ചെയ്തു. ശിവമോഗ ഗൂഢാലോചന കേസിൽ പത്ത് പ്രതികൾക്കെതിരെ അന്വേഷണ ഏജൻസി ഇതുവരെ മൂന്ന് കുറ്റപത്രങ്ങൾ സമര്‍പ്പിച്ചിട്ടുണ്ട്.
TAGS: NIA | KARNATAKA
SUMMARY: Shivamogga ISIS conspiracy case, NIA chargesheets two accused in Rameshwaram blast case
ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ തീരുവ ഭീഷണികളിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ട്രംപിനെ 'സബ്ക ബോസ്'…
കൊച്ചി: വിമാനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോഴത്തെ സെല്‍ഫി ചിത്രത്തിനൊപ്പം കുറിപ്പുമായി നടി അഹാന കൃഷ്ണ. 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം.…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും 15 ന് രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര…
ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…