ബെംഗളൂരു: ശിവാജിനഗർ ഭൂഗർഭ മെട്രോ സ്റ്റേഷന് മുകളിൽ സ്പോർട്സ് സെന്റർ തുറക്കാൻ പദ്ധതി. മെട്രോ സ്റ്റേഷന്റെ ജോലികൾ 98 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇതിന് മുകളിലായി ക്രിക്കറ്റ്, ഫുട്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, സ്വിമ്മിംഗ് പൂൾ എന്നിവ ഉൾപെടുത്തിയുള്ള സ്പോർട്സ് സെന്റർ ആണ് തുറക്കാൻ പദ്ധതിയിടുന്നതെന്ന് ബിഎംആർസിഎൽ പറഞ്ഞു.
മെട്രോ സ്റ്റേഷന് സമീപം പൊതു പരിപാടികൾ സംഘടിപ്പിക്കാൻ കഴിയുന്ന ഓഡിറ്റോറിയവും നിർമിക്കാൻ തീരുമാനമായി. ബിഎംആർസിഎല്ലും ബിബിഎംപിയും സർക്കാരും സംയുക്തമായി ചെലവ് വഹിക്കും. പദ്ധതി പൂർത്തിയാക്കാൻ മൂന്ന് വർഷം സമയപരിധി നൽകും. കെട്ടിടത്തിൻ്റെ ഡിസൈൻ തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മെട്രോ സ്റ്റേഷനുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കിയതിനു ശേഷം മാത്രമേ മറ്റ് ഫിനിഷിംഗ് ജോലികൾ ചെയ്യാൻ കഴിയൂവെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
TAGS: BENGALURU | SPORTS CENTER
SUMMARY: Karnataka govt plans sports center above Shivajinagar Metro in Bengaluru
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…