ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 97-മത് മഹാസമാധിദിനമായ സെപ്റ്റംബര്‍ 21ന് അള്‍സൂരു, മൈലസാന്ദ്ര, സര്‍ജാപുര എന്നീ ഗുരുമന്ദിരങ്ങളിലായി മഹാസമാധി ദിനം ആചരിക്കുന്നു. ഗുരുമന്ദിരങ്ങളിലെ പ്രഭാതപൂജകള്‍ക്ക് ശേഷം രാവിലെ 9.30 ന് ചടങ്ങുകള്‍ ആരംഭിക്കും, തുടര്‍ന്ന് ഗുരുദേവകൃതികളുടെ പാരായണം, ഗുരുപൂജ, പുഷ്പാഞ്ജലി, അഖണ്ഡനാമജപം, മഹാസമാധിപൂജ, കലശാഭിഷേകം, പൂമൂടല്‍, കഞ്ഞിവീഴ്ത്തല്‍, എന്നിവ ഉണ്ടായിരിക്കുന്നതാണ്.
അള്‍സൂരു ഗുരുമന്ദിരത്തില്‍ ചെറുവള്ളില്‍ വിപിന്‍ ശാന്തി, സുരേഷ്, ഉമേഷ്, മൈലസാന്ദ്ര ഗുരുമന്ദിരത്തില്‍ സുജിത്ത് ശാന്തി, രമാകാന്ത് ശാന്തി, മനോജ് എസ് എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കും. സമിതി ഭാരവാഹികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും. മഹാസമാധി പൂജയ്ക്ക് ശേഷം ഗുരുമന്ദിരം അന്നേ ദിവസത്തേക്കു അടയ്ക്കുന്നതാണെന്നും സമിതി ജനറല്‍ സെക്രട്ടറി ശ്രീ എം കെ രാജേന്ദ്രന്‍ അറിയിച്ചു.
<br>
TAGS : RELIGIOUS | SREE NARAYANA SAMITHI
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ…
ബെംഗളൂരു: കൈരളീ കലാസമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പുതുവത്സര പിറവിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 30…