ശ്രീനാരായണ സമിതി സര്‍ജ്ജാപുര ഗുരുമന്ദിര ശിലാസ്ഥാപനം

ബെംഗളൂരു: ശ്രീനാരായണ സമിതി സര്‍ജ്ജാപുര ഗുരുദേവ-അയ്യപ്പ ക്ഷേത്രത്തിന്റെ പുന:പ്രതിഷ്ഠയുടെ ഭാഗമായി 3-ാമത് ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ ശിലാസ്ഥാപനം സമിതി പ്രസിഡന്റ് എന്‍ രാജമോഹനന്റെ സാന്നിധ്യത്തില്‍ ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍ നിര്‍വഹിച്ചു. ശ്രീചക്രമണ്ഡപം, നാഗദേവതാപീഠം, നാഗകന്യകാ പീഠം എന്നിവയുടെ പുന:പ്രതിഷ്ഠക്ക് വേണ്ടിയും ശിലാസ്ഥാപനം നടത്തുകയുണ്ടായി.

സമിതി ജോയിന്റ്. ട്രഷറര്‍ എ ബി അനൂപ്, വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ വത്സലാമോഹന്‍, വൈസ് ചെയര്‍പേഴ്സണ്‍ ദീപ അനില്‍, വൈസ് പ്രസിഡന്റുമാരായ എസ് രാമചന്ദ്രന്‍, ലോലമ്മ, ജോയിന്റ് സെക്രട്ടറിമാരായ ഷിനൂണ്‍, അനില്‍ കുമാര്‍, ബോര്‍ഡ് അംഗങ്ങളായ ശ്രീജ സുഗതന്‍, ജ്യോതിശ്രീ, അനില്‍ എസ് പണിക്കര്‍, സത്യവാന്‍, എന്നിവര്‍ നേതൃത്വം നല്‍കി. പൂജാ കര്‍മ്മങ്ങള്‍ക്ക് വിപിന്‍ ശാന്തി കാര്‍മ്മികത്വം വഹിച്ചു.
<BR>
TAGS : SREE NARAYANA SAMITHI

Savre Digital

Recent Posts

സിപിഐ 25-ാം പാർട്ടി കോൺഗ്രസ്സിന് ഇന്ന് ചണ്ഡീഗഢിൽ തുടക്കം

മൊഹാലി: സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസ്സ് ചണ്ഡീഗഢിൽ ഇന്ന് ആരംഭിക്കും. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന റാലിയോടും പൊതുസമ്മേളനത്തോടും കൂടിയാണ് പരിപാടിക്ക്…

3 minutes ago

വീട്ടുജോലിക്കാര്‍ക്ക് നിശ്ചിത ശമ്പളവും പരിഷ്‌കരണവും; ക്ഷേമബോർഡ് രൂപവത്കരിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്  സാമൂഹികസുരക്ഷാ പദ്ധതി ഏർപ്പെടുത്താനായി നിയമംകൊണ്ടുവരാനൊരുങ്ങി കർണാടക സർക്കാർ. ഇതിനുള്ള കരടുബില്ലിന് രൂപംനൽകി. ഡൊമസ്റ്റിക് വർക്കേഴ്‌സ്…

51 minutes ago

എച്ച്1ബി വിസ പരിഷ്കാരം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; യുഎസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസയ്ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ഇന്ത്യന്‍…

1 hour ago

കുപ്പിവെള്ളത്തിന് ഒരു രൂപ കുറച്ച് റെയില്‍വേ; വന്ദേഭാരതിൽ ഒരു ലീറ്റർ സൗജന്യം

ന്യൂഡൽഹി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർ ആശ്രയിക്കുന്ന 'റെയിൽ നീർ' എന്ന പേരിൽ വിൽക്കുന്ന കുപ്പിവെള്ളത്തിന് വില കുറച്ച് റെയിൽവേ.…

2 hours ago

കലാവേദി ഓണോത്സവം ഇന്ന്

ബെംഗളൂരു : സാംസ്കാരിക സംഘടനയായ കലാവേദിയുടെ ഓണാഘോഷം ഞായറാഴ്ച മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടക്കും. രാവിലെ 11.30-ന് ആരംഭിക്കും.…

2 hours ago

കോംഗോയിൽ എബോള; 31 മരണം സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന

കോംഗോയില്‍ എബോള വ്യാപനം. ലോകാരോഗ്യ സംഘടന 31 എബോള മരണങ്ങള്‍ സ്ഥിരീകരിച്ചു. മധ്യ പ്രവശ്യയായ കസായിയില്‍ 48 കേസുകളാണ് റിപ്പോര്‍ട്ട്…

2 hours ago