വയനാട്: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രുതിക്ക് ആറുമാസത്തേക്ക് മാസം 15,000 രൂപ വീതം നല്‍കാമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ആശുപത്രി വിട്ട ശ്രുതിക്ക് ആറു മാസത്തേക്ക് ജോലിക്ക് പോകാനാകില്ല. ഈ സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
”ആറ് മാസത്തേക്കുള്ള ശ്രുതിയുടെ വീട്ടിലെ ചെലവുകള്‍ക്കായി 15,000 രൂപ എല്ലാ മാസവും എത്തിക്കാനുള്ള സംവിധാനം ചെയ്യാം. മാസം 15,000 രൂപ അവരുടെ അക്കൗണ്ടില്‍ ഇട്ടു കൊടുക്കാം. അതിനപ്പുറം എന്തെങ്കിലും ആവശ്യം ശ്രുതിക്കുണ്ടെങ്കില്‍ അതും ചെയ്യാന്‍ തയ്യാറാണ്..” – രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. വയനാടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും പിന്നീട് വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും ശ്രുതിക്ക് നഷ്ടപ്പെട്ടിരുന്നു.
TAGS : RAHUL GANDHI | CONGRESS
SUMMARY : Shruti will be paid Rs 15,000 per month for six months: Rahul in Mankoottathil
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…
ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…
ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…