Categories: LITERATURE

ശ്വാസം സംഗീതമാകുമ്പോൾ

“പുല്ലാങ്കുഴൽ അതിന്റെ വിരഹകഥ പറയുന്നത് കേൾക്കു. മുളങ്കാട്ടിൽ നിന്നും എന്നെ വേർപെടുത്തിയ കാലം മുതൽ അടക്കാനാവാത്ത വേദനയോടെ ഞാൻ കരയുന്നു. വേർപാടിന്റെ വേദന അറിഞ്ഞ ഒരു തകർന്ന ഹൃദയം എനിക്കു വേണം. എന്റെ ഹൃദയരഹസ്യം അതിന്‌ പറഞ്ഞുകൊടുക്കുവാൻ. പുല്ലാങ്കുഴലിന്റെ പ്രാണൻ അഗ്നിയാണ്‌.” (ജലാലുദ്ദീൻ റൂമി….മസ്നവി}

സൂഫിക്കവിയായ ജലാലുദ്ദീൻ റൂമിയുടെ ഈ വരികളെ ഓർമ്മപ്പെടുത്തിയ കവിതയാണ്‌ വീരാൻ കുട്ടിയുടെ “ഊത്ത്” എന്ന കവിത. പ്രാണനിലുയരുന്ന സംഗീതമാണ്‌ ഓടക്കുഴൽ നാദം. ജീവനയാത്രയിൽ ഓടക്കുഴൽ വിൽപ്പനക്കാരൻ അതിൽ കേൾക്കുന്നത് അതിജീവനത്തിന്റെ സംഗീതമാണ്‌. ഓടക്കുഴൽ വാങ്ങുന്നവർക്കോ പ്രപഞ്ചത്തിന്റെ സംഗീതം കേൾക്കാം. അക്ഷരങ്ങളില്ലാത്ത സംഗീതവരിശകൾ. അതു വാങ്ങിയവർക്കൊപ്പം വരുന്നുണ്ട് മുളങ്കാടിന്റെ നിശ്ശബ്ദമായ നിലവിളി. എത്ര ആഹ്ളാദദായകമായ രാഗമാണെങ്കിലും ഓടക്കുഴലിൽ നിറയുമ്പോൾ അതിന് വ്യഥിതലയന ഭാവം വരുന്നു. ഒരറ്റം അടഞ്ഞതും മറ്റേ അറ്റം തുറന്നതുമായ ഒരു നാളിപോലെയാണ് ജീവിതം. ഓടക്കുഴലും അങ്ങനെത്തന്നെ. അടഞ്ഞ അറ്റത്തിനടുത്ത് തുളച്ചുണ്ടാക്കിയ ഒരു സുഷിരത്തോട് വായ് ചേർത്തുകൊണ്ട് ചെറുതായി ഊതുമ്പോൾ അതിലൂടെ ശബ്ദം ഉണ്ടാകുന്നു. ഗായകർ തൻ്റെ വിരലുകൾ ആവശ്യം പോലെ ചേർത്തടച്ചും തുറന്നും വിവിധ സ്വരവിശേഷങ്ങൾ ധ്വനിപ്പിക്കുന്നു. അതിന് സമാനം തന്നെയല്ലെ മനുഷ്യജീവിതങ്ങളും. ശാസ്ത്രീയാഭ്യാസമില്ലാതെ തന്നെ ജീവിത വേണുവിലെ സ്വരസ്ഥാനങ്ങളാകുന്നു ഓരോ മനുഷ്യനും. ഈ കവിതയിലൂടെ അതിലെ സുഷിരങ്ങളെ കവി ആവിഷ്ക്കരിക്കുന്നത് ഭൂമിയുടെ സുഷിരങ്ങളായാണ്‌.

വീരാൻ കുട്ടി

പ്രപഞ്ചവായുവാണ്‌ ഗമഗങ്ങൾ നിർണ്ണയിക്കുന്നത്‌. അതിൽ വിരലു ചേർത്ത് പാടുമ്പോൾ കേൾക്കാം കാട്ടുചോലകളുടെ സംഗീതം. പ്രപഞ്ചമാകുന്ന ക്യാൻവാസിൽ തെളിയുന്ന സംഗീതരൂപകങ്ങൾ. ശ്വസനക്രമമാണതിൻ്റെ അനുധ്യാനം. കരളിൽ നിന്നുമുയരുന്ന അനർഗ്ഗളപ്രവാഹം.അതാണ്‌ മുളന്തണ്ടിലെ മഹാസംഗീതം. മൗനത്തിലലിഞ്ഞുപോയവരുടെ മൂളക്കം പോലും ഓടക്കുഴലിലെത്തുമ്പോൾ ഭാവതരംഗങ്ങളായി മാറുന്നു. ചുണ്ടുകളുടെ മുത്തമേറ്റ് വായുവിലുയരുന്ന പ്രാണന്റെ സംഗീതം.

വിഖ്യാതചിത്രകാരനായിരുന്ന ലിയോനാർഡൊ ഡാവിഞ്ചി വരയ്ക്കാനിരുന്നിരുന്നത് പുല്ലാങ്കുഴൽ വാദനം കേട്ടുകൊണ്ടായിരുന്നത്രെ. സംഗീതവും ചിത്രകലയും സഹോദരങ്ങളാണെന്ന് അദ്ദേഹം പറയുന്നു. മനുഷ്യനിലെ എല്ലാ കഴിവുകളെയും ഉണർത്താനുള്ള ശക്തി സംഗീതത്തിന്‌ മാത്രമെ ഉള്ളുവെന്നും അഭിപ്രായപ്പെടുന്നു. സംഗീതം രോഗശമനത്തിനുള്ള ഔഷധം കൂടിയാണല്ലൊ.

സംഗീതവും കലയുമൊക്കെ മനുഷ്യനും സമൂഹത്തിനും വേണ്ടിയാണ്‌. ഉറങ്ങിക്കിടക്കുന്ന കോശങ്ങളെ അവയ്ക്കുണർത്താൻ കഴിയുന്നു. അതാണ്‌ മൗനത്തിൽ നിന്നുപോലും നാദവിസ്മയങ്ങൾ ഉതിരുന്നത്‌. ദീർഘകാലം മറഞ്ഞുകിടക്കുന്ന ഓർമ്മകളെ ഉത്തേജിപ്പിക്കുവാനും സംഗീതത്തിന്‌ കഴിയും. ഓരോ രാഗങ്ങൾക്കും മനുഷ്യവികാരങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്‌. മഴപെയ്യിക്കാനും, വിളക്കു കൊളുത്താനും രാഗങ്ങൾക്ക് കഴിയും. മേഘമൽഹാറും, ദീപക് രാഗവുമൊക്കെ അതിന്‌ ദൃഷ്ടാന്തമല്ലെ. ധന്യാസി രാഗം ഗുരു ശിഷ്യയെ പഠിപ്പിച്ചാൽ അവർ അനുരാഗത്തിലാകുമത്രെ.. …വായനയിൽ കൂടെ പോന്നത്. കൽപ്പനയോ, യാഥാർത്ഥ്യമോ ആവാം. അനന്തമായ സംഗീതപാഠങ്ങളെത്രയോ! ഉപകരണസംഗീതങ്ങളെല്ലാം ഹൃദയവികാരത്തെ ആവിഷ്ക്കരിക്കുമെങ്കിലും ഓടക്കുഴൽ നാദത്തിന് വിരഹഭാവത്തെ കൂടുതൽ ദീപ്തമാക്കാനും, സൗന്ദര്യവൽക്കരിയ്ക്കാനും കഴിയുന്നു.. പ്രപഞ്ചവായുവിനെ നിഗൂഹനം ചെയ്യുന്നത് കൊണ്ടായിരിക്കാം. അതിനാലാണ്‌ ഭാഷയില്ലാത്തവൻ്റെ ആന്തലിനെപ്പോലും ഓടക്കുഴലിലൂടെ ഊതിവീർപ്പിച്ച് ജ്വാലയാക്കാൻ കഴിയുന്നത്‌. പാർശ്വവല്ക്കൃതർക്കൊപ്പം നില്ക്കുന്ന സംഗീതമാധ്യമം. ചുണ്ടിലെ നനവു പറ്റാതെയും, കണ്ണീരു ചിന്താതെയും ഓടക്കുഴലിനെ സൂക്ഷിക്കേണ്ടതുണ്ട്‌.

ജീവിതമാകുന്ന ഊത്ത് വീണ്ടും തളിർക്കുവോളം ജീവശ്വാസമേകുന്ന ഓടക്കുഴലിനെ കരളിൽ ചേർത്തുവെയ്ക്കുവാനായി പറഞ്ഞുകൊണ്ട് ഈ കൊച്ചുകവിതക്ക് കവി വിരാമം കുറിക്കുന്നു. കാറ്റാണ്‌ ഈ സംഗീതത്തിന്റെ അമരത്വം നിർവഹിക്കുന്നത്‌. ജീവനെ നിലനിർത്തുന്ന ഈ ഊത്ത് പ്രപഞ്ചജീവിതത്തെയാകമാനം കവിതയിലൂടെ സാക്ഷാൽക്കരിയ്ക്കുന്നു. നിഗൂഢമൗനത്തിന്റെ പുറന്തോട് പൊട്ടിച്ച് മനുഷ്യമനസ്സിനെ ഉദാത്തതയിലേയ്ക്ക് നയിക്കാൻ ഓടക്കുഴൽനാദത്തിന്‌ കഴിയുന്നു… രാഗ വിരാഗങ്ങളുടെ മേളപ്പെരുക്കം ഓടക്കുഴലിൽ വിസ്മയാതീതമായി ഒഴുകുന്നു….

<BR>
TAGS : INDIRA BALAN | LITERATURE | VARIKAL IZHACHERKKUMBOL

Savre Digital

Recent Posts

നഴ്സിങ് വിദ‍്യാര്‍ഥിനി അമ്മു സജീവന്‍റെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച്‌ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…

50 minutes ago

‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാറില്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’; മെസി വിവാദത്തില്‍ കായിക മന്ത്രി

തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…

1 hour ago

ഡിഗ്രിക്കാര്‍ക്ക് കേരളത്തിലെ എസ്ബിഐ ബാങ്കുകളില്‍ ക്ലര്‍ക്ക് ആവാൻ അവസരം: 6589 ഒഴിവുകള്‍

തിരുവനന്തപുരം:എസ്‌ബി‌ഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ)…

2 hours ago

ലഹരിമുക്ത ചികിത്സയ്ക്ക് പച്ചമരുന്ന്: കലബുറഗിയിൽ നാലുപേർ മരിച്ചു

ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…

3 hours ago

പൊതുസ്ഥലത്ത് പരസ്യമായി മദ്യപാനം; കൊടി സുനി അടക്കം 3 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…

3 hours ago

അമ്മയിലെ തിരഞ്ഞെടുപ്പ്: അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…

4 hours ago