ഷാർജയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. തീപിടിത്തത്തെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. ജമാല്‍ അബ്ദുല്‍ നാസർ സ്ട്രീറ്റിലെ കെട്ടിടത്തില്‍ ആണ് തീപിടിത്തമുണ്ടായത്. ആളപായമില്ല. നാശനഷ്ടം കണക്കാക്കുന്നു. 13 നിലയുള്ള കെട്ടിടമായിരുന്നു. കെട്ടിടത്തിന്റെ 10 നിലയില്‍ ആണ് തീപിടിത്തമുണ്ടായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. അവധി ദിവസമായതിനാല്‍ താമസക്കാരെല്ലാം കെട്ടിടത്തിലുണ്ടായിരുന്നു. ഫയർ അലാം കേട്ടതോടെ താമസക്കാർ അയല്‍വാസികളെയും വിളിച്ചറിയിച്ച് ഗോവണിയിലൂടെ രക്ഷപെടുകയായിരുന്നു. പോലീസ് എത്തി തീ കെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മുഴുവൻ താമസക്കാരെയും ഒഴിപ്പിച്ചു. അപ്പാർട്ടുമെൻ്റുകളില്‍ വൈദ്യുതി, ജല സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.
TAGS : SHARJAH | FIRE
SUMMARY : A fire broke out in a high-rise building in Sharjah
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…