Categories: NATIONALTOP NEWS

ഷാഹി ജുമാ മസ്ജിദിലെ സർവേയ്ക്കിടെ സംഘർഷം; ഏറ്റുമുട്ടലിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഉത്തർപ്ര​ദേശിലെ സംഭാൽ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സർവേയ്ക്കിടെ ജനക്കൂട്ടവും പോലീസും തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്നുമരണം. പ്രദേശവാസികളായ നയീം, ബിലാല്‍, നിമന്‍ എന്നിവരാണ് മരിച്ചത്. സർവേ നടത്താനെത്തിയ സംഘത്തെ ജനക്കൂട്ടം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലും പോലീസ് നടപടിയിലുമാണ് മരണമുണ്ടായത്.

കോടതി ഉത്തരവിനെ തുടര്‍ന്നാണ് മസ്ജിദില്‍ പോലീസ് സംരക്ഷണയോടെ അഭിഭാഷക കമ്മിഷന്‍ എത്തിയത്. മുഗള്‍ ഭരണകാലത്ത് ക്ഷേത്രം തകര്‍ത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് സംബാല്‍ ജില്ലാ കോടതി സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. അഭിഭാഷക കമ്മിഷനു നേരെ ഒരുസംഘം കല്ലെറിഞ്ഞതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ കണ്ടെത്താന്‍ ഡ്രോണിന്റെ സഹായവും പോലീസ് തേടി.

പോലീസ് ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ ചില വാഹനങ്ങള്‍ക്കും തീയിട്ടു. കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാല്‍ കര്‍ശന നടപടി എടുക്കുമെന്ന് ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധത്തിനിടെ ഉച്ചയോടെ സര്‍വേ നടപടികള്‍ അഭിഭാഷക കമ്മീഷന്‍ പൂര്‍ത്തിയാക്കി. നവംബര്‍ 29-ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

സുപ്രീം കോടതി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാഹി ജുമാ മസ്ജിദിൽ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്. നവംബര്‍ 19-നും സമാനമായൊരു സര്‍വേ നടത്തിയിരുന്നു. ഹരി ഹര്‍ മന്ദിര്‍ എന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ 1529-ല്‍ ഭാഗികമായി പൊളിച്ചുനീക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

<BR>
TAGS :  UTTAR PRADESH
SUMMARY : Clash during survey at Shahi Juma Masjid; Three people were killed in the encounter

Savre Digital

Recent Posts

തുർക്കി കാർഗോ വിമാനം ജോർജിയയിൽ തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്നത് 20 സൈനികർ

അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…

2 hours ago

ജയിലിൽ തടവുകാരുടെ ഡാൻസ് പാർട്ടി; നാല് തടവുകാർക്കെതിരെ കേസ്‌

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…

2 hours ago

ഡൽഹി സ്ഫോടനം: ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാര്‍ നേരത്തെ എത്തിച്ചേരാന്‍ നിര്‍ദേശം

ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…

3 hours ago

ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; എന്‍ഡിഎ വീണ്ടും അധികാരം പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ൽ എ​ൻ​ഡി​എ​യ്ക്ക് മു​ന്നേ​റ്റം. പീ​പ്പി​ൾ​സ് പ​ൾ​സി​ന്‍റെ എ​ക്സി​റ്റ് പോ​ളി​ൽ 133 -159…

3 hours ago

ശബരിമല തീര്‍ത്ഥാടനം; ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് എസി വോള്‍വോ സ്‌പെഷ്യല്‍ ബസ് സര്‍വീസ് എര്‍പ്പെടുത്തി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…

4 hours ago

ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ്‌ വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…

5 hours ago