ബെംഗളൂരു: മംഗളൂരുവിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത-75ലെ ഷിരാടി ഘട്ട് സെക്ഷനിൽ വാഹനഗതാഗതത്തിന് താൽക്കാലിക നിയന്ത്രണം. കനത്ത മഴയും തുടർന്നുള്ള മണ്ണിടിച്ചിലും കാരണം റോഡ് ഭാഗികമായി തകർന്ന സാഹചര്യത്തിലാണ് നടപടി. ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഗതാഗത നിരോധനം തുടരുമെന്ന് ഹാസൻ ഡെപ്യൂട്ടി കമ്മീഷണർ സത്യഭാമ സി. അറിയിച്ചു.
പ്രദേശത്ത് തുടരുന്ന കനത്ത മഴയെ തുടർന്ന് ഹാസനും മാറനഹള്ളിക്കും ഇടയിലുള്ള എൻഎച്ച്-75 പാതയിൽ വ്യാഴാഴ്ച മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതേതുടർന്ന് ഈ ഭാഗത്തെ റോഡുകൾ പലതും ഭാഗികമായി തകർന്ന സ്ഥിതിയിലാണ്. പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്, അടിയന്തര വാഹനങ്ങൾ ഒഴികെ ഈ ഭാഗത്തെ എല്ലാ വാഹനഗതാഗതവും നിയന്ത്രിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ഇതോടെ മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും പോകുന്നവർ ചാർമാടി ഘട്ട്, കൊട്ടിഗെഹാര വഴി ബദൽ റൂട്ട് സ്വീകരിക്കാൻ ഡെപ്യൂട്ടി കമ്മീഷണർ നിർദ്ദേശിച്ചു.
TAGS: KARNATAKA | SHIRADI GHATT
SUMMARY: Heavy rains lead to closure of Shirady Ghat section for vehicular movement on NH-75
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…