Categories: NATIONALTOP NEWS

ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണം; ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്

ഡൽഹി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇതുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തില്‍ കത്ത് നല്‍കി. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 16 വർഷത്തെ ഭരണം അവസാനിപ്പിച്ച്‌ രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു.

77-കാരിയായ മുൻ പ്രധാനമന്ത്രി ഓഗസ്റ്റ് അഞ്ച് മുതല്‍ ന്യൂഡല്‍ഹിയില്‍ പ്രവാസജീവിതം നയിക്കുകയാണ്. ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ (ഐസിടി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നും അതിനാല്‍ ബംഗ്ലദേശിലേക്ക് അവരെ മടക്കി അയയ്ക്കണമെന്നും വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈൻ പറഞ്ഞു. പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കൂട്ടക്കൊലയില്‍ മുന്‍ പ്രധാനമന്ത്രിക്കും മന്ത്രിസഭാംഗങ്ങള്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ 200ലേറെ കേസുകളാണ് ഹസീനയ്ക്കെതിരെ ചുമത്തിയത്. ഇതില്‍ 179 എണ്ണം കൊലക്കുറ്റങ്ങളാണ്. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റം, വംശഹത്യ, തട്ടിക്കൊണ്ടു പോകല്‍ എന്നിവയും ഹസീനയുടെ പേരിലുള്ള കേസുകളില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറല്‍ കരാറുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരിക്കുന്നത്.

TAGS : SHEIKH HASINA | BANGLADESH
SUMMARY : Sheikh Hasina should be sent back immediately; Bangladesh demands from India

Savre Digital

Recent Posts

ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടം; 26 കാരന്റെ ഇടംകൈ നഷ്ടമായി

ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട്  26 കാരന്റെ ഇടംകൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട്‌ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെയാണ്…

13 minutes ago

തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി; പു​ല്ലു​മേ​ട് കാ​ന​ന​പാ​ത​യി​ൽ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം, സ്പോട്ട് ബുക്കിംഗ് ദിവസം 1,000 പേർക്ക് മാത്രം

പ​ത്ത​നം​തി​ട്ട: തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി​യ​തി​നാ​ൽ പു​ല്ലു​മേ​ട് കാ​ന​ന​പാ​ത വ​ഴി​യു​ള്ള ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം. ഇ​തോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്ര​ത്തി​ലൂ​ടെ സ്പോ​ട്ട്…

29 minutes ago

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ർ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന്…

41 minutes ago

ബെം​ഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെം​ഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംആർസിഎൽ. 2026 ജനുവരി അവസാനത്തോടെ ആകെ 8…

56 minutes ago

സ്കൂള്‍ കലോത്സവം; സമാപന സമ്മേളനത്തില്‍ മോഹൻലാല്‍ മുഖ്യാതിഥി

തിരുവനന്തപുരം: കലോത്സവത്തിൻ‍റെ സമാപന സമ്മേളനത്തില്‍ മോഹൻലാല്‍ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും. വിധികർത്താക്കള്‍…

1 hour ago

ശബരിമല സ്വർണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർദ്ധനും അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ നി​ർ​ണാ​യ​ക അ​റ​സ്റ്റ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സ്വ​ർ​ണം കൈ​മാ​റി​യ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി​യും…

1 hour ago