Categories: NATIONALTOP NEWS

ഷെയ്ഖ് ഹസീന ഇന്ത്യയിൽ; വിമാനം ലാൻഡ് ചെയ്തത് ഹിൻഡൻ വ്യോമതാവളത്തിൽ

ന്യൂഡല്‍ഹി: കടുത്ത ആഭ്യന്തര കലാപത്തെ തുടർന്ന് രാജിവെച്ച് രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന ഇന്ത്യയിൽ എത്തി. ഷെയ്ഖ് ഹസീനയെയും വഹിച്ചുള്ള ബംഗ്ലാദേശ് സൈനിക വിമാനം സി-130 ഉത്തർപ്രദേശിലെ ഹിൻഡൺ എയർ ബേസിൽ ലാൻഡ് ചെയ്തതായി ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ആണ് സ്ഥിരീകരിച്ചത്. ഇന്ത്യൻ എയർഫോഴ്‌സിൻ്റെ സി-17, സി-130ജെ സൂപ്പർ ഹെർക്കുലീസ് എയർക്രാഫ്റ്റ് ഹാംഗറുകൾക്ക് സമീപമാണ് വിമാനം പാർക്ക് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍നിന്ന് ലണ്ടനിലേക്ക് പോകാനാണ് അവരുടെ പദ്ധതിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യു.കെയില്‍ രാഷ്ട്രീയ അഭയം നേടാനാണ്‌ ഹസീനയുടെ നീക്കം. 76-കാരിയായ ഹസീന, സഹോദരി രെഹാനയ്‌ക്കൊപ്പമാണ് ബംഗ്ലാദേശ് വിട്ടത്. രെഹാനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്. ഹസീനയുടെ ഇളയ സഹോദരിയാണ് രെഹാന. ഇവരുടെ മകള്‍ തുലിപ് സിദ്ദിഖ്, ബ്രിട്ടിഷ് പാര്‍ലമെന്റിലെ ലേബര്‍ പാര്‍ട്ടിയുടെ അംഗമാണ്. അതേസമയം ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നല്‍കുന്ന വിഷയവുമായി ബന്ധപ്പെട്ട് യു.കെയില്‍നിന്ന് ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ലെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

ഷെയ്ഖ് ഹസീന ഗാസിയാബാദിലെത്തിയതിനു പിന്നാലെ ഇന്ത്യയിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ഹിൻഡൻ വ്യോമസേനാത്താവളത്തിലായിരുന്നു കൂടിക്കാഴ്ച. ഹസീനയെത്തിയതിനു പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ബംഗ്ലദേശിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ കാബിനറ്റ് സമിതി യോഗം ‍ഡൽഹിയിൽ ചേർന്ന് ബംഗ്ലദേശിലെ സ്ഥിതിഗതികൾ വിലയിരുത്തി.

രാജ്യത്ത് നടപ്പാക്കിയ ജോലി സംവരണ സംവിധാനത്തിനെതിരായ ജനകീയ പ്രക്ഷോഭം അതിരുവിട്ടതോടെ ബംഗ്ലാദേശ് അശാന്തമാണ്. നൂറിലധികം ആളുകൾ രണ്ട് ദിവസത്തെ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടു. ഇതിനിടെ, സൈനിക സമ്മർദത്തെ തുടർന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെക്കുകയായിരുന്നു. തുടർന്ന് അവർ രാജ്യം വിടുകയും ചെയ്തു. ഇതിനുപിന്നാലെ പ്രക്ഷോഭകർ പ്രധാനമന്ത്രിയുടെ വസതി കൈയേറി. ഷെയ്ഖ് ഹസീനയുടെ മുറി പ്രക്ഷോഭകർ കൈയടക്കിയതിന്റെ അടക്കം ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിന്റെ ഭരണം സൈന്യം ഏറ്റെടുത്തേക്കും.
<br>
TAGS : SHEIKH HASINA | BANGLADESH
SUMMARY : Sheikh Hasina in India; The plane landed at Hindon Airfield

Savre Digital

Recent Posts

ഇൻഡിഗോ വിമാനത്തില്‍ സഹയാത്രികയോട് മോശമായി പെരുമാറി; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: സഹയാത്രികയോട് വിമാനത്തില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ യാത്രക്കാരനായ യുവാവ് അറസ്റ്റില്‍. വട്ടപ്പാറ സ്വദേശി ജോസിനെയാണ് വലിയതുറ പോലീസ് പിടികൂടിയത്.…

30 minutes ago

നവീൻ ബാബുവിന്റെ മരണം: കുടുംബത്തിന്റെ പുനരന്വേഷണ ഹർജിയെ എതിര്‍ത്ത് പി.പി ദിവ്യ

കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിർത്ത് പി.പി.ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു…

1 hour ago

ബെംഗളൂരു നഗരത്പേട്ടയില്‍ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു; മൂന്ന് പേര്‍ കുടുങ്ങികിടക്കുന്നതായി സംശയം

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍ മാറ്റ് നിര്‍മ്മാണ കെട്ടിടത്തില്‍ ശനിയാഴ്ച പലർച്ചെ മൂന്നരയോടെയാണ്…

2 hours ago

താന്‍ അമ്മയില്‍ അംഗമല്ല; തിരഞ്ഞെടുപ്പില്‍ പ്രതികരിക്കാനില്ലെന്ന് ഭാവന

കൊച്ചി: താരസംഘടനയായ അമ്മയില്‍ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും താരം പറഞ്ഞു.…

2 hours ago

വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാൾ കോടിയേറി

ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…

3 hours ago

കോഴിക്കോട് ലഹരി വേട്ട: 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…

3 hours ago