ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ഗായകൻ സോനു നിഗത്തിന്റെ ഗാനം കന്നഡ സിനിമയിൽ നിന്നും ഒഴിവാക്കി. കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ ഗാനം അണിയറ പ്രവർത്തകർ നീക്കിയത്. ചിത്രത്തിലെ മനസു ഹാത്തടെ എന്ന ഗാനമാണ് സോനു നിഗം ആലപിച്ചിരുന്നത്.
സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല. എന്നാൽ സംഗീത പരിപാടിയിൽ കന്നഡയെക്കുറിച്ച് അദ്ദേഹം പറഞ്ഞതിൽ എല്ലാവരും അസ്വസ്ഥരാണ്. ഇത്തരമൊരു അപമാനം ഒരിക്കലും കന്നഡിഗർക്ക് സഹിക്കാനാകില്ലെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. മനോമൂർത്തി സംഗീതം ചെയ്ത ഗാനമാണ് ചിത്രത്തിൽ നിന്ന് നീക്കിയത്. സോനു നിഗത്തിനൊപ്പം ഇന്ദു നാഗരാജാണ് ആലപിച്ചിരുന്നത്. ഈ ഗാനം സോനു നിഗം തന്റെ യുട്യൂബ് ചാനലിൽ ഉൾപ്പെടുത്തിയിരുന്നു.
ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ നടന്ന സംഗീത പരിപാടിയിൽ കന്നഡ ഗാനം തുടർച്ചയായി ആവശ്യപ്പെട്ട ആരാധകനോട് ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹൽഗാം ഭീകരാക്രമണം ഉണ്ടായതെന്ന തരത്തിലായിരുന്നു സോനു നിഗത്തിന്റെ പ്രതികരണം. വിമർശനം രൂക്ഷമായതോടെ ഗായകൻ മാപ്പ് പറയുകയും വിശദീകരണം നൽകുകയും ചെയ്തിരുന്നു.
TAGS: KARNATAKA | SONU NIGAM
SUMMARY: Sonu nigam song removed from kannada movie
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…
ജയ്പൂർ: രാജസ്ഥാനിൽ ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…
ബെംഗളൂരു: കുരങ്ങിന്റെ ആക്രമണത്തില്‍ കാപ്പിത്തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്ക്. ചിക്കമഗളൂരു താലൂക്കിലെ ശാന്തവേരി ഗ്രാമത്തിലെ പൂജ എന്ന യുവതിക്കാണ് പരുക്കേറ്റത്.…