സംഘർഷത്തെ തുടർന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു

ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു. സർവീസ് ആരംഭിച്ചു. പാകിസ്‌താനുമായുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണമാണ് ഇന്ത്യയുടെ വടക്ക്, വടക്ക് പടിഞ്ഞാറൻ മേഖലകളിലെ 32 വിമാനത്താവളങ്ങൾ അടച്ചിട്ടത്. ശ്രീനഗർ, ചണ്ഡീഗഡ്, അമൃത്‌സർ എന്നിവയുൾപ്പെടെയുള്ള ഈ വിമാനത്താവളങ്ങളിൽ വിമാന സർവീസ് പുനരാരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

സംഘർഷത്തെ തുടർന്ന് മെയ് 15 വരെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെയാണ് തുറക്കാൻ തീരുമാനിച്ചത്. യാത്രക്കാർ വിമാനങ്ങളുടെ ലഭ്യതയും സർവീസും സംബന്ധിച്ച വിവരങ്ങൾക്ക് വിമാന കമ്പനി അധികൃതരെ നേരിട്ട് സമീപിക്കുകയും അവരുടെ വെബ്സൈറ്റ് വഴിയുള്ള അപ്ഡേറ്റുകൾ പരിശോധിക്കുകയും വേണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. നിർത്തിവച്ച റൂട്ടുകളിലെ സര്‍വീസ് ക്രമേണ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയുൾപ്പെടെയുള്ള പ്രധാന വിമാനക്കമ്പനികൾ സ്ഥിരീകരിച്ചിട്ടുണ്ട്.

പാകിസ്‌താനുമായുള്ള സംഘർഷം ആരംഭിച്ചതിന് പിന്നാലെ ആദ്യം 24 വിമാനത്താവളങ്ങളായിരുന്നു അടച്ചത്. സംഘർഷം രൂക്ഷമായതിന് പിന്നാലെ അടച്ചിട്ട വിമാനത്താവളങ്ങളുടെ എണ്ണം 32 ആയി ഉയർന്നു. പഹൽഗ്രാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്‌താനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായിട്ടായിരുന്നു നടപടികൾ.

<BR>
TAGS : OPERATION SINDOOR | FLIGHT SERVICE
SUMMARY : 32 airports closed following clashes reopen

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോവളത്ത് കടലിൽ മത്സ്യബന്ധന ബോട്ടിൽ തീപിടിത്തം: തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സെന്റ്...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും കാറ്റിനും മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്...

ഹോർമൂസിൽ കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ നാവികന് ദാരുണാന്ത്യം

ടെഹ്റാൻ: ഹോർമുസിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു....

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: മലയാളി യുവതി മരിച്ചു

മൈസൂരു: ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു....

വൈദ്യുത വാഹന മേഖലയ്ക്ക് കരുത്തേകാൻ പുതിയ ചുവടുവയ്പ്; ദേവനഹള്ളിയിൽ 6 GWh ലിഥിയം-അയൺ സെൽ പ്ലാന്റ് പ്രവർത്തനം തുടങ്ങി

ബെംഗളൂരു: വൈദ്യുത വാഹന-ഊർജസംഭരണ മേഖലയിൽ നിർണായകമായ ലിഥിയം-അയൺ ബാറ്ററി സെൽ നിർമ്മാണത്തിൽ...

കർണാടകയിൽ 33 ഇടങ്ങളിൽ ലോകായുക്ത പരിശോധന; 29.61 കോടിയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ കർണാടക ലോകായുക്ത...

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ...

ഓൺസ്റ്റേജ് ജാലഹള്ളി ‘തീറ്റ മഹോത്സവം’ ഒക്ടോബർ 2ന്

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘തീറ്റ മഹോത്സവം’ സംഘടിപ്പിക്കുന്നു. ചിക്കബാനവാര മേദരഹള്ളിയിലുള്ള...

Related Articles

Popular Categories