Categories: KARNATAKATOP NEWS

സംസ്ഥാനത്തെ എല്ലാ കുഴൽക്കിണറുകളും പരിശോധിക്കാൻ നിർദേശം

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള മുഴുവൻ കുഴൽക്കിണറുകളും പരിശോധിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി വ്യവസായ മന്ത്രി എം. ബി. പാട്ടീൽ. വിജയപുരയിൽ തുറന്നിട്ട കുഴൽക്കിണർ കുഴിയിൽ രണ്ട് വയസുകാരൻ വീണതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.

നിയമം അനുശാസിക്കുന്ന പ്രകാരം എല്ലാ കുഴൽക്കിണറുകളും കൃത്യമായി മൂടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ സർവേ നടത്താനും ജില്ലാ അധികാരികൾക്ക് മന്ത്രി നിർദേശം നൽകി. കുഴൽക്കിണർ അടയ്ക്കാതെ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് കളിക്കുന്നതിനിടെ രണ്ട് വയസുകാരനായ സാത്വിക് കുഴൽക്കിണറിൽ വീണത്.

സാത്വികിനെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം 21 മണിക്കൂറിലേറെ നീണ്ടുനിന്നെങ്കിലും വ്യാഴാഴ്ച കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ചെന്ന് മന്ത്രി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്), അഗ്നിശമന സേനാംഗങ്ങൾ, പോലീസ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചത്.

The post സംസ്ഥാനത്തെ എല്ലാ കുഴൽക്കിണറുകളും പരിശോധിക്കാൻ നിർദേശം appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

കവിസമ്മേളനവും കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…

5 hours ago

ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…

5 hours ago

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…

6 hours ago

ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…

6 hours ago

ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ്; പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്

പ​ത്ത​നം​തി​ട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…

6 hours ago

പ്രോഗ്രസ്സീവ് ആർട്ട്സ് ആൻ്റ് കൾച്ചറൽ അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ അംഗീകാരം

ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…

7 hours ago