ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നൽകി സർക്കാർ. പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മാത്രമാണ് പുതിയ നിർദേശം ബാധകമാകുക. സാമ്പത്തിക പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം.
നിർദേശം അനുസരിച്ച്, രാത്രി 8 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ജോലി ചെയ്യുന്ന ജീവനക്കാരനിൽ നിന്ന് തൊഴിലുടമ രേഖാമൂലമുള്ള സമ്മതം വാങ്ങേണ്ടതാണ്. ജീവനക്കാരുടെ സുരക്ഷയ്ക്ക് തൊഴിലുടമകൾ മുൻഗണന നൽകണം. ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഗതാഗത ക്രമീകരണം നിർബന്ധമാണ്. പുതിയ വ്യവസ്ഥകൾ സംബന്ധിച്ച അറിയിപ്പുകൾ സ്ഥാപനത്തിൻ്റെ പ്രധാന കവാടത്തിൽ പ്രദർശിപ്പിക്കണം. ജീവനക്കാർക്ക് വിശ്രമമുറികൾ, ശുചിമുറികൾ, സുരക്ഷാ ലോക്കറുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ അവശ്യ സൗകര്യങ്ങൾ നൽകണമെന്നും തൊഴിൽ വകുപ്പ് നിർദേശിച്ചു.
നിശ്ചിത അവധി ദിവസങ്ങളിലോ സാധാരണ സമയത്തിനപ്പുറമോ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അധിക വേതനം നൽകേണ്ടതാണ്. അല്ലെങ്കിൽ തൊഴിലുടമ ശിക്ഷാ നടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ഓരോ ജീവനക്കാരനും റൊട്ടേഷണൽ അടിസ്ഥാനത്തിൽ ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കാൻ കഴിയുമെന്ന് ഉറപ്പാക്കണം. ഇതിനായി അധിക ജീവനക്കാരെ നിയമിക്കാൻ തൊഴിലുടമകൾ ശ്രമിക്കണം. ഓരോ ജീവനക്കാരൻ്റെയും വിശദാംശങ്ങളും അവധിയെടുത്തതിൻ്റെ രേഖകളും ജോലിസ്ഥലത്ത് കൃത്യമായി രേഖപ്പെടുത്തണമെന്നും തൊഴിൽ വകുപ്പ് നിർദേശിച്ചു.
TAGS: KARNATAKA | COMMERCIAL ESTABLISHMENT
SUMMARY: Establishments and shops in Karnataka can stay open 24×7
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…