ബെംഗളൂരു: കര്‍ണാടകയില്‍ സ്വര്‍ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതിയൊരുക്കി ഇന്ത്യയിലെ സ്വര്‍ണ നിര്‍മ്മാതാക്കളായ ഹുട്ടി ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് (എച്ച്ജിഎംഎൽ). ഇതിനായുള്ള സാധ്യത പഠനം ഉടൻ നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
വിപണി സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഉല്പാദന വിപുലീകരണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എച്ച്ജിഎംഎല്‍ മാനേജിംഗ് ഡയറക്ടര്‍ ശില്പ ആര്. പറഞ്ഞു. 388.7 ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്നതാണ് റായ്ച്ചൂര്‍ ജില്ലയിലെ ഹുട്ടി സ്വര്‍ണ ഖനി. ഇതിന് സമീപത്തായുള്ള വണ്ടല്ലി സ്വര്‍ണ ഖനിയാണ് ഖനന പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്ന്. മറ്റൊന്ന്, തുമകുരു ജില്ലയിലെ 38 ഹെക്ടറുള്ള അജ്ജനഹള്ളി സ്വര്‍ണ്ണഖനിയാണ്. 2002-03 ല്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ഈ ഖനി അടച്ചുപൂട്ടിയതാണ്.
യാദ്ഗിര്‍ ജില്ലയില്‍ 55.7 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന മെംഗലൂരു സ്വര്‍ണഖനി 1993-94ല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സ്വര്‍ണ്ണ ഖനികള്‍ക്ക് പുറമെ 259 ഹെക്ടര്‍ വിസ്തൃതിയുള്ള ചിത്രദുര്‍ഗയിലെ ഇംഗല്‍ധാല്‍ ചെമ്പ് ഖനിയും പട്ടികയിലുണ്ട്. ഈ ടെന്‍ഡറുകളുടെ സാങ്കേതിക മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായിട്ടുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.
TAGS: KARNATAKA | MINING
SUMMARY: Karnataka’s Hutti Mines eyes four sites for mining, feasibility study soon
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എസ്.ശബരീനാഥന് മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും…
മലപ്പുറം: മാനസിക വൈകല്യമുള്ള 23കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവി രുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടി.…
ന്യൂഡല്‍ഹി: ഐഎസ്ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ…
തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട്…
തിരുവനന്തപുരം: ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു. ഇന്ന്…
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. ഇരുവരും കൊല്ലം വിജിലന്‍സ്…