ബെംഗളൂരു: സക്ര ഹോസ്പിറ്റൽ റോഡ് – ദേവരബീസനഹള്ളി ജംഗ്ഷൻ റൂട്ടിൽ മെയ് എട്ട് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ളതെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
സക്ര ഹോസ്പിറ്റൽ മെയിൻ റോഡിലൂടെ പോകുന്നവർ ബെല്ലന്ദൂർ കോടിയിലേക്ക് കടന്നുപോകണം. ബെല്ലന്ദൂർ മെയിൻ റോഡിൽ നിന്ന് ഔട്ടർ റിംഗ് റോഡിലേക്ക് തിരിഞ്ഞ് ദേവരബീസനഹള്ളി ജംഗ്ഷനിലേക്ക് പോകണം. സക്ര ഹോസ്പിറ്റൽ റോഡിൽ നിന്ന് കടുബീസനഹള്ളി ജംഗ്ഷനിലേക്ക് പോകുന്നവർ ഗണേഷ് ടെമ്പിൾ ക്രോസിന് സമീപം ഇടത്തേക്ക് തിരിഞ്ഞ് കടുബീസനഹള്ളി ജംഗ്ഷനിലെത്തി യു-ടേൺ എടുത്ത് ഔട്ടർ റിംഗ് റോഡിലെ സർവീസ് റോഡിൽ പ്രവേശിച്ച് സെസ്ന ബിസിനസ് പാർക്ക് വഴി ദേവരബീസനഹള്ളി ജംഗ്ഷനിലേക്ക് കടന്നുപോകണം.
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic restriction from Sakra hospital road to Devarabisanahalli
കൊച്ചി: മസാല ബോണ്ടില്‍ കിഫ്ബിയ്ക്ക് ആശ്വാസം. ഇ ഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് തുടർ നടപടികള്‍…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്…
വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ഡല്‍ഹി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം…
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന്…
കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന്…