റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഗവര്‍ണറായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള 1990 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥനാണ് മല്‍ഹോത്ര.
നിലവിലെ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ റിസര്‍വ് ഗവര്‍ണറെ നിയമിച്ചത്. 2018 ഡിസംബറിലാണ് ശക്തികാന്ത ദാസിനെ ആർബിഐ ഗവർണറായി നിയമിക്കുന്നത്. മൂന്നുവർഷമാണ് ഗവർണറുടെ കാലാവധി.
2021 ഡിസംബറില്‍ അദ്ദേഹത്തിന് കേന്ദ്രം പുനർനിയമനം നല്‍കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരടങ്ങിയ ക്യാബിനറ്റ് അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയാണ് ആര്‍ബിഐ ഗവർണറെ നിയമിക്കുക.
TAGS : LATEST NEWS
SUMMARY : Sanjay Malhotra RBI Governor
ഹൈദരാബാദ്: ആന്ധ്രാ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. ഏകാദശി…
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് അഞ്ചു രൂപ കുറച്ചു. ഇതോടെ 19 കിലോ സിലിണ്ടറിന് 1620 രൂപയായി. കഴിഞ്ഞ മാസം…
ബലൂചിസ്ഥാനിലെ കലത്ത് ജില്ലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) യുടെ ആക്രമണത്തിൽ പാകിസ്ഥാൻ എലൈറ്റ് സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ (എസ്എസ്ജി)…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളയ്ക്ക്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപന നടത്തിയത്. എൻ.എസ്.…
കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,275 രൂപയായാണ്…
തിരുവനന്തപുരം: എറണാകുളത്ത് നിന്ന് അനുവദിച്ച വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. ട്രെയിനിന്റെ ഷെഡ്യൂൾ റെയിൽവേ പുറത്തിറക്കി. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ…