കാറില്‍ സ്വിമ്മിംഗ് പൂളൊരുക്കി പൊതുനിരത്തില്‍ സഞ്ചരിച്ച യൂട്യൂബർ സഞ്ജു ടെക്കിയുടെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം റദ്ദാക്കിക്കാെണ്ടുള്ള ഉത്തരവില്‍ ഗുരുതര പരാമർശങ്ങള്‍. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. ഇനി തുടര്‍ന്നും വാഹനം ഓടിക്കുന്നത് പൊതു സമൂഹത്തിന് ഭീഷണിയാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.
കാറില്‍ സ്വിമ്മിംഗ് പൂള് ഉണ്ടാക്കി യാത്ര ചെയ്തത് മാത്രമല്ല സഞ്ജു ടെക്കിക്കെതിരായ കണ്ടെത്തലുകള്‍. മോട്ടോര്‍ വാഹന വകുപ്പ് സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ വിശദമായി പരിശോധിച്ചു. നിയമലംഘനങ്ങള്‍ ഒന്നൊന്നായി കണ്ടെത്തി. ചരക്ക് വാഹനത്തിന്റെ ലോഡ് ബോഡിയില്‍ ടാര്പ്പോളിന് ഷീറ്റ് വിരിച്ച് സ്വിമ്മിംഗ് പൂള് ഉണ്ടാക്കി അപകടകരമായ കാര്യം പ്രോത്സാഹിപ്പിച്ചു.
മൊബൈല്‍ ഫോണില്‍ സെല്‍ഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു. പബ്ലിക്ക് റോഡില്‍ മത്സര ഓട്ടം നടത്തി പലതവണ വാഹനത്തില്‍ രൂപമാറ്റം വരുത്തി പൊതു നിരത്തില്‍ ഉപയോഗിച്ചു. അമിത ശബ്ദമുള്ള സ്പീക്കര്‍ഘടിപ്പിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കി.
വാഹനത്തില്‍ LED ലൈറ്റുകള്‍ ഘടിപ്പിച്ച് നിരത്തിലിറക്കി. പല വീഡിയോകളിലും റോഡില്‍ അമിത വേഗതയിലാണ് വാഹനം ഓടിക്കുന്നത്. ഇങ്ങനെ നീളുന്നതാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയ നിയമ ലംഘനങ്ങളുടെ പട്ടിക. പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് വാഹന മോടിപ്പിച്ചതിന് 3500 രൂപ പിഴ അടച്ച സംഭവം ഉള്‍പ്പടെ പലതവണ സഞ്ജു മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നേരിട്ടിട്ടുണ്ട്.
TAGS: SANJU TECHY| MOTOR VECHILE DEPARTMENT|
SUMMARY: ‘Sanju Tekki is a habitual offender; Department of Motor Vehicles
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…