Categories: KERALATOP NEWS

സനാതന ധർമ്മം: മുഖ്യമന്ത്രിയുടേത് ദുർവ്യാഖ്യാനമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം; സനാതന ധർമത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പരാമർശത്തിൽ മുഖ്യമന്ത്രിയോട് വിയോജിപ്പാണുള്ളതെന്ന് സതീശൻ പറഞ്ഞു. സനാതനധര്‍മം എന്നത് വര്‍ണാശ്രമമാണ്, അത് ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കുകയാണ്. അമ്പലത്തില്‍പോകുന്നവരും കാവിയുടുക്കുന്നവരും ചന്ദനം തൊടുന്നവരുമെല്ലാം ആര്‍എസ്എസ് ആണെന്ന് പറയുന്നതുപോലെയാണതെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമം നമ്മുടെ സംസ്കാരമാണെന്നും സതീശൻ പറഞ്ഞു. രാജ്യത്തിന്റെ സവിശേഷതയാണത്. ഒരു ജാതി ഒരു മതം ഒരു ദൈവം, അതാണ് സനാതന ധർമം. സനാതന ധർമത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാർത്തിക്കൊടുക്കുകയാണ്. മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകൾക്ക് അവകാശപ്പെട്ടതല്ല സനാതന ധർമമെന്നും വിഡി സതീശൻ പറഞ്ഞു.

സനാതനധർമത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം.

92-ാം ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സനാതനധർമം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് വർണാശ്രമ ധർമമല്ലാതെ മറ്റൊന്നുമല്ല. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുദ്‌ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിക്കുള്ളിൽ രൂപപ്പെട്ടുവന്ന സനാതനധർമത്തിന്റെ വക്താവാകും? -പിണറായി വിജയൻ ചോദിച്ചു. ഗുരുവിനെ പോലൊരു മനുഷ്യനെ സനാതന ധർമത്തിന്റെ അടയാളമാക്കി മാറ്റാനുള്ള ശ്രമം അദ്ദേഹത്തോട് കാണിക്കുന്ന വലിയ നിന്ദയാണ്. സനാതന ഹിന്ദുത്വത്തിന് ജനാധിപത്യം അയിത്തമാണ്. സനാതന ഹിന്ദുത്വം പഴയ രാജവാഴ്ചയാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സനാതന ധര്‍മത്തിന്റെ പേരിൽ ഗുരുദേവനെ ചതുര്‍വാര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറഞ്ഞിരുന്നു.
<BR>
TAGS : VD SATHEESAN
SUMMARY : Sanatana Dharma: Chief Minister’s misinterpretation, says VD Satheesan

 

Savre Digital

Recent Posts

നോർക്ക ഇൻഷുറൻസ്: അപേക്ഷ സമർപ്പിച്ചു

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ ഘട്ടം ഘട്ടമായി ശേഖരിച്ചുകൊണ്ടിരിക്കുന്ന നോർക്ക ഇൻഷുറൻസിനു വേണ്ടിയുള്ള അപേക്ഷ ഫോമുകൾ നോർക്ക ഡെവലപ്മെന്റ് ഓഫീസർ…

1 minute ago

കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ആയിരിക്കും പ്രഖ്യാപനം…

5 minutes ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു. കൊല്ലം പാലത്തറ സ്വദേശിയായ 65കാരനാണ് മരിച്ചത്. ഈ…

23 minutes ago

ചിക്കമഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരങ്ങള്‍ മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരു ശൃംഗേരിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരന്മാർ മരിച്ചു. കെരക്കട്ടേ ഗ്രാമവാസികളായ ഉമേഷും (43), ഹരീഷുമാണ് (42) ദാരുണമായി കൊല്ലപ്പെട്ടത്.…

30 minutes ago

മെട്രോ യെല്ലോ ലൈനില്‍ കാത്തിരിപ്പ് സമയം കുറയും; അഞ്ചാമത്തെ ട്രെയിന്‍ ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയപാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈനിൽ അഞ്ചാമത്തെ ട്രെയിന്‍ ശഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഇതോടെ പാതയിലെ …

49 minutes ago

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ. എം.ആർ. രാഘവവാര്യർക്ക് കേരളജ്യോതി, പി.ബി. അനീഷിനും രാജശ്രീ വാര്യർക്കും കേരളപ്രഭ

തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…

9 hours ago