അജിത സന്തോഷ്, നിമ്മി രൂപേഷ്, പ്രിയ സുബ്രഹ്മണ്യൻ
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ പൊതുയോഗം മാരുതി ലേ ഔട്ട് പാഞ്ചജന്യം ബാലഗോകുലത്തില്‍ നടന്നു. സ്ഥാനീയ സമിതി പ്രസിഡന്റ് അജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ സുരേഷ് വരവു ചെലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു.
യോഗത്തില്‍ സമന്വയ ബെംഗളൂരു വൈസ് പ്രസിഡന്റ് മനോജ് ജി. ജനറല്‍ സെക്രട്ടറി ശിവപ്രസാദ് സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. സമന്വയ ദാസറഹള്ളി ഭാഗ് പ്രസിഡന്റ് പ്രജിത്ത്, സെക്രട്ടറി പ്രശോഭ്, ബാലഗോകുലം സെക്രട്ടറി സുധീഷ് കൃഷ്ണന്‍, ദാസറഹള്ളി മാതൃസമിതി പ്രസിഡന്റ് ഷൈനി സുധീര്‍ , സെക്രട്ടറി ഇന്ദു ശ്രീകാന്ത്, ട്രഷറര്‍ സജിന ദിലീപ് എന്നിവര്‍ സംസാരിച്ചു.
മാതൃ സമിതി പുതിയ ഭാരവാഹികളായി അജിത സന്തോഷ് (പ്രസിഡണ്ട്) ശ്രീജ ഗംഗാധര്‍ (വൈസ് പ്രസിഡന്റ്), നിമ്മി രൂപേഷ്, (സെക്രട്ടറി), ഹിമ സുഭാഷ് (ജോയിന്റ് സെക്രട്ടറി), പ്രിയ സുബ്രഹ്‌മണ്യന്‍ (ട്രഷറര്‍), ശ്രീദേവി (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.
യുവജന സമിതി ഭാരവാഹികളായി കൃഷ്‌ണേന്ദു ജി എസ് (പ്രസിഡണ്ട്) അനഘ ശശി (വൈസ് പ്രസിഡന്റ്) അര്‍ജുന്‍ പി (സെക്രട്ടറി) ജിഷ്ണു ബി.(ജോയിന്റ് സെക്രട്ടറി) മഞ്ജിമ മനോജ് (ട്രഷറര്‍) ലക്ഷ്മിപ്രിയ.( ഓര്‍ഗനൈസിംഗ് സെക്രട്ടറി ) എന്നിവരെയും തിരഞ്ഞെടുത്തു. ബാലഗോകുലം ഭാരവാഹികളായി വൈജയന്തി ടീച്ചര്‍ ,സന്തോഷ് കുമാര്‍ (രക്ഷാധികാരികള്‍) രതീഷ് കുമാര്‍ (പ്രസിഡണ്ട്), സുജാത ജി(സെക്രട്ടറി), അശ്വിന്‍ എ (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
<BR>
TAGS : SAMANWAYA,
ഡല്‍ഹി: നിതിൻ നബീന് ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിലവില്‍ ബിഹാർ…
കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി…
തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തി എന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും സിപിഎ മുൻ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദ്.…
പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപ് ശബരിമലയില്‍ ദർശനത്തിനെത്തി. ഇന്ന് പുലർച്ചെയാണ് ദിലീപ് സന്നിധാനത്ത്…
കൊച്ചി: അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. സൈബർ അധിക്ഷേപ കേസിലാണ്…
കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ…