ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍. എ. മുഹമ്മദ് മുഹമ്മദിന്റെ പത്‌നിയും ബെംഗളൂരു ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍. എ. ഹാരിസ് എം. എല്‍. എ യുടെ മാതാവുമായ സുരയ്യ മുഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് സമസ്ത നേതാക്കള്‍ ബെംഗളൂരുവിലെ ഡോ. എന്‍. എ. മുഹമ്മദിന്റെ വസതി സന്ദര്‍ശിച്ചു. സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി യും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം നടത്തിയത്.
എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി പി. എം അബ്ദുല്‍ ലത്തീഫ് ഹാജി, വൈസ് പ്രസിഡണ്ടുമാരായ സിദ്ദിഖ് തങ്ങള്‍, കെ എച്ച്. ഫാറൂഖ്, സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളായ മുനീര്‍ ഹെബ്ബാള്‍, അര്‍ഷാദ് യശ്വന്തപുരം, താഹിര്‍ മിസ് ബാഹി, ജമാല്‍ വി. എം. ഇലക്ട്രോണിക് സിറ്റി, ഇര്‍ഷാദ് കണ്ണവം, ബഷീര്‍ ഹാജി ഇമ്പീരിയല്‍, സുബൈര്‍ കായക്കൊടി, കെ. പി. സുബൈര്‍ മാസ്റ്റര്‍, ഷാഫി കൊന്നാലത്ത് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
The post സമസ്ത നേതാക്കള്‍ ഡോ. എന്‍. എ. മുഹമ്മദിന്റെ വസതി സന്ദര്‍ശിച്ചു appeared first on News Bengaluru.
Powered by WPeMatico
ഡല്‍ഹി: രാജ്യത്തെ പുകയില ഉല്പന്നങ്ങള്‍ക്കും പാന്‍മസാലയ്ക്കും ഫെബ്രുവരി ഒന്ന് മുതല്‍ അധിക നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള…
ആലപ്പുഴ: എടത്വയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചെറുതന പോച്ച തുണ്ടത്തില്‍ മണിക്കുട്ടന്‍ (മനു -…
തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ വിലക്കുറവിന് ശേഷം ഇന്ന് കേരളത്തില്‍ സ്വർണവില കുതിക്കുന്നു. ഇന്നലെ മാത്രം 3 തവണയാണ് സ്വർണ വില…
ഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസില്‍ കുറ്റപത്രം സമർപ്പിച്ച് റെയില്‍വേ പോലീസ്. തിരുവനന്തപുരം സിജെഎം…
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചത് ആശുപത്രിയില്‍ നിന്നും അണിബാധയേറ്റതു…