ബെംഗളൂരു: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസബോര്‍ഡിന് കീഴില്‍ സ്കൂള്‍ വര്‍ഷ മദ്രസകളിലെ പൊതു പരീക്ഷയില്‍ ബെംഗളൂരു നോര്‍ത്ത് റൈഞ്ചില്‍ ടോപ് പ്ലസ് നേടിയ യശ്വന്തപുരം അല്‍മദ്റസത്തുല്‍ ബദ്രിയ മദ്രസ വിദ്യാര്‍ഥികളെ ബെംഗളൂരു നോര്‍ത്ത് റൈബ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അനുമോദിച്ചു. യശ്വന്തപുരം മദ്രസയിലെ അഞ്ചാം തരത്തില്‍ അഞ്ചും ഏഴാം തരത്തില്‍ നാലും വിദ്യാര്‍ഥിനികളാണ് ടോപ് പ്ലസിന് നേടിയത്. കര്‍ണാടക സംസ്ഥാനത്ത് ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് ടോപ്പ് പ്ലസ് ലഭിച്ച ഏകമദ്രസയാണ് യശ്വന്തപുരം ബദ്രിയ മദ്രസ. അനുമോദന ചടങ്ങ് സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ. അയ്യൂബ് ഹസനി ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് റൈഞ്ച് പ്രസിഡണ്ട് പി.എം. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.
ശൗക്കത്തലി മൗലവി വെള്ളമുണ്ട മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. യശ്വന്തപുരം മഹല്ല് ജനറല്‍ സെക്രട്ടറി വി.കെ.നാസര്‍ ഹാജി, സമദ് വാഫി, സിദ്ധീഖ് ദാരിമി ഞണ്ടുംബലം, റിയാസ് ക്വാളിറ്റി, ഫൈസല്‍ തലശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. പരീക്ഷ ബോര്‍ഡ് ചെയര്മാന് മനാഫ് നജാഹി
സ്വാഗതവും. റഹ്മത്ത് ശരീഫ് ഉസ്താദ് നന്ദിയും പറഞ്ഞു.
The post സമസ്ത പൊതു പരീക്ഷ; ടോപ് പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…
മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൈവേയിൽ ടോൾ ഒഴിവാക്കാനുള്ള നടപടിയുമായി മഹാരാഷ്ട്ര. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാന് സ്പീക്കർ രാഹുൽ നർവേക്കർ…
ഇംഫാൽ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ ഡയറക്ടർ എൻ.എം. ധോക്കെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നതിനെ തുടര്‍ന്ന്…
ലഖ്നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ…
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലിയെ 10…