ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്‌സ് & ആര്‍ട്ടിസ്റ്റ്‌സ് ഫോറവും ബെംഗളൂരു സെക്യുലര്‍ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സര്‍ഗസംവാദം -2024’ ജൂലൈ 14 ന് വൈകിട്ട് 4 മണിക്ക് ഇന്ദിരാനഗര്‍ ഇ. സി. എ. ഹാളില്‍ നടക്കും. വിനോദ് കൃഷ്ണയുടെ 9 M M ബരേറ്റ എന്ന നോവലിനെ കുറിച്ച് ചര്‍ച്ചയും അനുബന്ധമായി സാഹിത്യ സംവാദവും ഉണ്ടാകും. പ്രമുഖ സാഹിത്യകാരന്‍ കൽപ്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. ബിലു സി നാരായണന്‍ പുസ്തകം പരിചയപ്പെടുത്തും.
ഗാന്ധി വധക്കേസ് പശ്ചാത്തലമായ ഒരു രാഷ്ട്രീയ നോവലാണ് വിനോദ് കൃഷ്ണയുടെ9 M M ബരേറ്റ. ചരിത്രവും രാഷട്രീയവും പുതിയ കാലവുമായി കൂട്ടിവായിക്കുന്ന നോവലിന്റെ സമകാലിക പ്രസക്തി സംവാദത്തില്‍ ചര്‍ച്ചചെയ്യപ്പെടും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും.
<br>
TAGS : BANGALORE WRITERS AND ARTISTS FORUM | BENGALURU SECULAR FORUM | ART AND CULTURE
SUMMARY : “Sargasamvadam -2024” on July 14. Kalpetta Narayan will participate
കരൂർ: കരൂർ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍…
സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. ഞായറാഴ്ചയായിരുന്നു സ്മൃതിയുടെയും സംഗീതസംവിധായകന്‍ പലാശ് മുഛലിന്റെയും വിവാഹം…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു ഡി പോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം പ്രിൻസിപ്പാൾ ഫാദർ ജോമേഷ്…
ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…
കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പോക്സോ…
ബെംഗളൂരു: കേളി ബെംഗളൂരവിന്റെ നേതൃത്വത്തിൽ ബ്ലാങ്കറ്റ് ഡ്രൈവ് നടത്തി. നിംഹാൻസ് ആശുപത്രിയിൽ നിന്നാരംഭിച്ച്, വിവിധ ആശുപത്രികൾ വഴി മജസ്റ്റിക്ക് ബസ്റ്റാൻഡിൽ…