Categories: KERALATOP NEWS

സര്‍വ്വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില

തിരുവനന്തപുരം: സ്വർണവില വീണ്ടും വർധനവ്. ഗ്രാമിന് 20 രൂപ വർധിച്ച്‌ 7,000 രൂപയിലും പവന് 160 രൂപ വർധിച്ച്‌ 56,000 രൂപയിലും എത്തി. 55,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വർണത്തിന്റെ വില. മെയിലെ 55,120 എന്ന സർവകാല റെക്കോഡ് തിരുത്തിയാണ് സ്വർണ വില കുതിച്ചുയർന്നത്.

സെപ്റ്റംബർ രണ്ട് മുതല്‍ അഞ്ച് വരെ വിലയില്‍ വലിയ മാറ്റം രേഖപ്പെടുത്തിയില്ല. സെപ്റ്റംബർ 16ന് സ്വർണ വില വീണ്ടും 55,000 കടന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് തിരുത്തിക്കുറിക്കുകയാണ് ഒരാഴ്ചയായി സ്വർണവില. സെപ്റ്റംബർ മുതല്‍ വില കുറയുമെന്ന് കരുതിയിരുന്നവരെ ആശങ്കയിലാഴ്ചത്തിയാണ് സ്വർണത്തിന്റെ കുതിപ്പ്.

രാജ്യാന്തര വിപണിയിലെ വില വർധിച്ചതാണ് കേരളത്തിലും വില കൂടാൻ കാരണം. അമേരിക്കയില്‍ പലിശ നിരക്ക് കുറക്കുമെന്ന അഭ്യൂഹം ഡോളറിന്റെ മൂല്യത്തെ സ്വാധീനിച്ചതും സ്വർണത്തിന്റെ വില വർധിപ്പിച്ചു.

TAGS : GOLD RATES | INCREASED
SUMMARY : Gold rate is increased

Savre Digital

Recent Posts

പാലക്കാട്‌ ഫോറം ഇന്റർസ്കൂൾ ക്വിസ് മത്സരം; സെന്റ് മേരിസ് സ്കൂൾ വിജയികൾ

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…

4 hours ago

ഡല്‍ഹിയെ നടുക്കി ഉഗ്രസ്‌ഫോടനം; 13 മരണം സ്ഥിരീകരിച്ചു, ചിന്നിച്ചിതറി ശരീരഭാഗങ്ങള്‍,കിലോ മീറ്ററോളം ദൂരത്തേക്ക് സഫോടന ശബ്ദം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…

5 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്‌റഫ്‌ (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…

5 hours ago

ഗാന സായാഹ്നം സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…

6 hours ago

ഡല്‍ഹി സ്‌ഫോടനം; ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരുക്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട ​മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…

6 hours ago

ഡ​ൽ​ഹി​യി​ൽ ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം കാ​റി​ൽ സ്ഫോ​ട​നം

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…

7 hours ago