മുംബൈ: വി.ഡി. സവർക്കർക്കെതിരായ മോശം പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. പൂനെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്.
പൂനെയിലെ എംപി, എംഎല്‍എ കോടതി സ്‌പെഷ്യല്‍ ജഡ്ജ് അമോല്‍ ഷിന്ദേയ്ക്ക് മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് രാഹുല്‍ ഗാന്ധി ഹാജരായത്. ജാമ്യത്തുകയായി 25,000 രൂപ രാഹുൽ ഗാന്ധി കെട്ടിവെയ്ക്കണമെന്ന് കോടതി നിർദേശിച്ചു. 2023 മാർച്ചിൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. സവര്‍ക്കറുടെ ബന്ധു സത്യകി സവര്‍ക്കറാണ് പരാതിക്കാരന്‍. ഫെബ്രുവരി 18-നാണ് കേസ് വീണ്ടും പരിഗണിക്കുക.
<BR>
TAGS : RAHUL GANDHI
SUMMARY : Rahul Gandhi granted bail in Savarkar defamation case
പാലക്കാട്: വാളയാറിലെ ആള്‍കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് അന്വേഷിക്കുക.…
കോഴിക്കോട്: ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കാക്കൂര്‍ രാമല്ലൂര്‍…
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായത്. മെറ്റാ ഗ്ലാസ്…
തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച്…
ബെംഗളൂരു: ക്രിസ്മസ്സിനെ വരവേറ്റുകൊണ്ട് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിൻ്റെ കരോൾ ഗായക സംഘം ഭവനങ്ങൾ സന്ദർശിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും…
വയനാട്: പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി…