സവർക്കറെ അപകീർത്തിപ്പെടുത്തി എന്ന കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുനെ പ്രത്യേക കോടതിയുടെ ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ഒക്‌ടോബർ 23 ന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ട് സമൻസ് അയക്കാൻ കോടതി നിർദേശം നല്‍കി.
രാഹുല്‍ ലണ്ടനില്‍ വച്ച് നടത്തിയ പരാമർശത്തിന് എതിരെ സവർക്കറിന്‍റെ കൊച്ചുമകൻ സത്യകി സവർക്കറാണ് കോടതിയെ സമീപിച്ചത്. 2023 മാര്‍ച്ചില്‍ ലണ്ടനില്‍ ഓവര്‍സീസ് കോണ്‍ഗ്രസില്‍ നടത്തിയ പരാമര്‍ശമാണ് കേസിനിടയാക്കിയത്. ഏപ്രിലിലാണ് സത്യകി കേസ് ഫയല്‍ ചെയ്തത്.
സവർക്കർ എന്ന കുടുംബപ്പേര് അപകീർത്തിപ്പെടുത്താനും കുടുംബത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്താനും രാഹുല്‍ ഗാന്ധി ശ്രമിക്കുന്നുവെന്നും നിയമപ്രകാരം വിചാരണ ചെയ്യണമെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
TAGS : SAVARKAR INSULT CASE | RAHUL GANDHI
SUMMARY : Savarkar insult case; Pune special court asks Rahul Gandhi to appear in person
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) നെയ്യായ നന്ദിനിയുടെ വിലയിൽ കുത്തനെ കൂട്ടി. വില കിലോഗ്രാമിന് 610 രൂപയിൽ നിന്ന്…
ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 30-ാമത് യൂറോപ്യൻ യൂണിയൻ ചലച്ചിത്രമേള നാളെ മുതൽ…
തൃശൂര്‍: മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19), അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…
ബെംഗളൂരു: ശ്രീ സത്യസായിബാബ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് പുട്ടപര്‍ത്തി പ്രശാന്തി നിലയത്തിലേക്ക് തിരുവനന്തപുരത്തു നിന്നുൾപ്പെടെ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.…
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 243ൽ 121 നിയമസഭാ മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട്…
ബെംഗളൂരു: കർണാടകയിലെ മാലൂർ നിയമസഭാമണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ. 2023-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നഞ്ചേഗൗഡയുടെ വിജയം ചോദ്യംചെയ്ത് എതിർസ്ഥാനാർഥിയായ ബിജെപിയുടെ…