ആലപ്പുഴ: ഗ്രീന്‍ ഹൗസ് ക്ലീനിങ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ വ്‌ളോഗര്‍ രോഹിത്തിനെതിരെ പോലീസ് കേസ്. രോഹിത്തിൻ്റെ സഹോദരി നല്‍കിയ പരാതിയിലാണ് ആലപ്പുഴ പോലീസ് കേസ് എടുത്തത്. രോഹിത്ത് തന്നെയും അമ്മയെയും ദേഹോപദ്രവം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് സഹോദരി പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തിലുള്ള വീഡിയോസ് ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നും പരാതിയിലുണ്ട്. ദേഹോപദ്രം ഏല്പിക്കൽ, ഗുരുതരമായി പരിക്കേൽപിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് രോഹിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതിയും കുടുംബവും താമസിക്കുന്ന മണ്ണഞ്ചേരിയിലെ വീട്ടിൽ വച്ച് ആഭരണം വിൽക്കുന്നതിനെ പറ്റി തർക്കമുണ്ടാവുകയും പ്രതി സഹോദരിയുടെ മുഖത്തടിക്കുകയും കഴുത്തിൽ ഞെക്കിപിടിക്കുകയും തലമുടി കുത്തിന് പിടിച്ച് വലിച്ച് ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. തുടർന്ന് പ്രതി അമ്മയേയും പരാതിക്കാരിയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ തന്‍റെ യുട്യൂബ് ചാനൽ വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
<BR>
TAGS : VLOGGER | CASE REGISTERED
SUMMARY : Sister’s complaint; Alappuzha police files case against vlogger Rohit
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…
കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി.എൽ.ഒയും കുന്നരു എ.യു.പി സ്കൂളിലെ പ്യൂണുമായ അനീഷ്…
തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആനന്ദിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. സ്ഥാനാർഥി…
റായ്‌പൂർ: ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നുരാവിലെ ചിന്താഗുഫ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭെജ്ജിയിലെ വനപ്രദേശത്താണ് വെടിവയ്പ്പ്…
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന…