കൊച്ചി: വനിതാ സഹസംവിധായികയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ സംവിധായകനും സുഹൃത്തിനുമെതിരെ ബലാത്സംഗത്തിന് കേസെടുത്തു. ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് മരട് പോലീസാണ്. സംവിധായകൻ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് കേസ്.
അവസരം വാഗ്ദാനം ചെയ്‌തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചെന്നാണ് പരാതി. വിജിത്ത് സിനിമാമേഖലയിലെ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. ഇന്നലെയാണ് യുവതിയുടെ പരാതിയില്‍ മരട് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.
സുഹൃത്തായ വിജിത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് തിരുവല്ലയുടെ സിനിമയില്‍ അവസരം നല്‍കാമെന്ന് അറിയിച്ചു. തുടർന്ന് പോയി കണ്ടപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കും.
TAGS : DIRECTOR | RAPE CASE
SUMMARY : The co-director was molested; Case against director and friend
ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…
മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…
തൃശൂര്‍: പിറന്നാള്‍ ദിനത്തില്‍ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് കുഞ്ഞ് മരിച്ചു. എരവിമംഗലം നടുവിൽപറമ്പിൽ വീട്ടിൽ റിൻസണ്‍ന്റെ മകൾ എമിലിയ (ഒന്ന്)…
ടെഹ്റാൻ: ഇറാനിൽ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടർന്നുള്ള വിലക്കയറ്റവിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനടക്കം 7 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഇറാനിലെ…
ബെംഗളൂരു: നഗരത്തിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ പണികള്‍ നടക്കുന്നതിനാല്‍ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ…