ന്യൂഡൽഹി: രക്ഷാദൗത്യത്തിനിടെ അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ച ഹെലികോപ്റ്ററിലെ മൂന്നു കോസ്റ്റ് ഗാര്‍ഡ് (ഐസിജി) അംഗങ്ങളെ കാണാതായി. തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് ഐജിസി അധികൃതര്‍ അറിയിച്ചു. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തുനിന്നു 45 കിലോമീറ്റര്‍ അകലെ ടാങ്കറിനുളളില്‍ പരുക്കേറ്റു കിടക്കുന്ന കോസ്റ്റ് ഗാര്‍ഡ് അംഗത്തെ രക്ഷിക്കുന്നതിനാണ് ഹെലികോപ്റ്റര്‍ വിന്യസിച്ചത്.
അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ പതിക്കുകയായിരുന്നു. നാല് ജീവനക്കാരില്‍ ഒരാളെ രക്ഷിച്ചെങ്കിലും മൂന്നു പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാല് കപ്പലുകളും രണ്ടു വിമാനങ്ങളും വിന്യസിച്ചതായി കോസ്റ്റ ഗാര്‍ഡ് അറിയിച്ചു.
TAGS: HELlCOPTER | CRASH | MlSSING
SUMMARY: Technical failure; Coast Guard helicopter crashes in Arabian Sea: 3 missing
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…