മസ്ക്കറ്റ്: ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. മസ്‌ക്കറ്റ് വിമാനത്താവളത്തിലാണ് വിമാനം തിരിച്ചിറക്കിയത്. 1.15 മണിക്കൂറോളം നേരം വിമാനം ആകാശത്ത് പറന്നതിന് ശേഷമാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് അധികൃതർ യാത്രക്കാരെ അറിയിക്കുന്നത്. റത്തിറക്കി. ഇതോടെ, 200-ഓളം പേരുടെ യാത്ര പ്രതിസന്ധിയിലായതായാണ് റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാരടങ്ങുന്ന സംഘമാണ് പ്രതിസന്ധിയിലായത്. ചികിത്സക്കും മറ്റ് അടിയന്തരാവശ്യത്തിനും നാട്ടിലേക്ക് പുറപ്പെട്ടവരും കൂട്ടത്തിലുണ്ട്.
ആദ്യം രണ്ട് മണിക്കൂറുളോളം യാത്രക്കാർ മസ്കത്തിൽ വിമാനത്തിനുള്ളിലായിരുന്നു. കൃത്യമായ മറുപടി നൽകാൻ ബന്ധപ്പെട്ടവർ തയ്യാറായിരുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു. ഒടുവിൽ ബഹളം വെച്ചതോടെ മൂന്ന് മണിക്കൂറിന് ശേഷം മുഴുവൻ പേരെയും പുറത്തിറക്കി ഹോട്ടലിന്റെ ലോഞ്ചിലേക്ക് മാറ്റി. യാത്ര എപ്പോൾ തുടരും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും എയർ ഇന്ത്യ അധികൃതർ നൽകുന്നില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു.
<BR>
TAGS : TECHNICAL GLITCH, AIR INDIA, EMERGENCY LANDING
SUMMARY : Technical glitch; Air India Express flight from Dubai to Kochi makes emergency landing in Muscat
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…
ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…
ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…