Categories: NATIONALTOP NEWS

സാമ്പത്തിക സര്‍വേയുമായി ബന്ധപ്പെട്ട പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് സമന്‍സ്

ബറെയ്‍ലി: ഉത്തർപ്രദേശില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ സാമ്പത്തിക സർവേക്ക് എതിരായ പരാമർശം നടത്തിയ സംഭവത്തിൽ ബറെയ്‍ലിയിലെ സെഷൻസ് കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. ശനിയാഴ്ച പുറപ്പെടുവിച്ച നോട്ടീസിൽ, രാഹുൽ ജനുവരി ഏഴിന് കോടതിയിൽ ഹാജരാകണമെന്ന് നിർദേശിക്കുന്നു. അഖിലേന്ത്യാ ഹിന്ദു മഹാസംഘ് മണ്ഡല പ്രസിഡന്‍റ് പങ്കജ് പഥക് നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതി നോട്ടീസ് അയച്ചത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവന രാജ്യത്തിനകത്ത് ഭിന്നിപ്പും അശാന്തിയും ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ജുഡീഷ്യൽ ഇടപെടൽ അനിവാര്യമാണെന്നും ഹർജിക്കാരൻ പറയുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ രാഹുലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പങ്കജ് സിജെഎം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ അപേക്ഷ ഓഗസ്റ്റ് 27ന് തള്ളിയതോടെ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

രാജ്യത്തെ ആകെ ജനസംഖ്യയിൽ ദുർബല വിഭാഗങ്ങളുടെ ശതമാനം കൂടുതലാണെങ്കിലും, അവരുടെ സ്വത്തിന്‍റെ ശതമാനം വളരെ കുറവാണെന്നും ഉയർന്ന ജനസംഖ്യയുള്ളവർക്ക് കൂടുതൽ സ്വത്ത് ആവശ്യപ്പെടാം എന്നും രാഹുല്‍ പറഞ്ഞതായാണ് ഹര്‍ജിയിലെ ആരോപണം.

തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേട്ടത്തിനായി വര്‍ഗ്ഗ വിദ്വേഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരാമര്‍ശമാണിതെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു. സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വിതയ്ക്കാന്‍ രാഹുല്‍ ബോധപൂര്‍വം ശ്രമിച്ചുവെന്നും പങ്കജ് ആരോപിച്ചു.
<br>
TAGS : SUMMONS | RAHUL GANDHI
SUMMARY : Rahul Gandhi summoned for remarks related to Economic Survey

Savre Digital

Recent Posts

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കായികതാരങ്ങൾക്ക് അവസരം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…

2 hours ago

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…

2 hours ago

കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…

2 hours ago

എം.ടി. സ്മൃതി സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…

2 hours ago

പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…

2 hours ago

കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…

3 hours ago