Categories: NATIONALTOP NEWS

സിആർപിഎഫ് ജവാനെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: ഛത്രയില്‍ സിആര്‍പിഎഫ് ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി ആശിഷ് കുമാറാണ് മരിച്ചത്. ഷില ഒപി സിആര്‍പിഎഫ് ക്യാമ്പിലെ 22ാം ബറ്റാലിയന്‍ അംഗമായിരുന്നു ആശിഷ്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സിമാരിയ പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടിക്കിടെയാണ് ആത്മഹത്യ. സംഭവത്തിന് പിന്നാലെ ക്യാമ്പിലുണ്ടായിരുന്നവരില്‍ നിന്ന് സിആര്‍പിഎഫും പോലീസും വിവരങ്ങള്‍ ആരാഞ്ഞു.

ജവാന്‍റെ കുടുംബത്തെ വിവരം അറിയിച്ചു. ആത്മഹത്യയുടെ കാരണങ്ങള്‍ വ്യക്തമല്ല. മൃതദേഹം ഛത്രയിലെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: NATIONAL | DEATH
SUMMARY: CRPF jawan found dead in duty

Savre Digital

Recent Posts

പ്രവാസികൾക്കായുളള ‘നോര്‍ക്ക കെയര്‍’ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…

49 minutes ago

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ്‌ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

55 minutes ago

പുതിയ ജി എസ് ടി നിരക്കുകള്‍ ഇന്നു മുതല്‍; നികുതിഭാരം കുറയും

ന്യൂഡൽഹി: ചരക്ക്-സേവന നികുതി (ജിഎസ്ടി) പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ച്, 18 ശതമാനം…

1 hour ago

സെൽഫിയെടുക്കുന്നതിനിടെ കൊക്കയിൽ വീണ് അധ്യാപകന് ദാരുണാന്ത്യം

ബെംഗളൂരു: ഭാര്യയോടൊപ്പം താഴ്വരയില്‍ വെച്ച് സെൽഫിയെടുക്കുന്നതിനിടെ അധ്യാപകൻ കൊക്കയിലേക്കു വീണുമരിച്ചു. സ്കൂൾ അധ്യാപകനായ ശിവമോഗ ശിക്കാരിപുര സ്വദേശി സന്തോഷാണ് 60…

1 hour ago

മൈസൂരു ദസറയ്ക്ക് ഇന്ന് തുടക്കം

ബെംഗളുരു: മൈസൂരു ദസറയ്ക്ക് ഇന്നു തിരിതെളിയും. തിങ്കളാഴ്ച രാവിലെ 9.30-ന് ചാമുണ്ഡി ഹിൽസിലെ ദേവീവിഗ്രഹത്തിൽ പുഷ്പ്പങ്ങളർപ്പിച്ച് ഇന്റർ നാഷനൽ ബുക്കർ…

2 hours ago

ജാലഹള്ളി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് ഇന്ന് തുടക്കം

ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബർ രണ്ട് വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. 29-ന് വൈകീട്ട്…

2 hours ago