ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ, സരസ്വതി വിഹാറിൽ രണ്ട് പേരെ കൊന്ന കേസിൽ കോൺഗ്രസ് മുൻ എം.പി സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹിയിലെ വിചാരണ കോടതി വിധിച്ചു. ശിക്ഷാവിധി ഫെബ്രുവരി 18ന് പ്രഖ്യാപിക്കുമെന്ന് പ്രത്യേക ജഡ്ജി കാവേരി ബവേജ വ്യക്തമാക്കി. നിലവിൽ മറ്റൊരു കേസിൽ ജീവപര‍്യന്തം ശിക്ഷിക്കപ്പെട്ട് തീഹാർ ജയിലിൽ കഴിയുകയാണ് സജ്ജൻ കുമാർ. സജ്ജൻ കുമാറിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു.
പശ്ചിമ ഡല്‍ഹി സ്വദേശികളും സിഖ് വംശജരുമായ ജസ്വന്ത് സിംഗ്, മകന്‍ തരുണ്‍ദീപ് സിംഗ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. 1984 നവംബര്‍ ഒന്നിനായിരുന്നു സിഖ് വിരുദ്ധ കലാപത്തിന്റെ ഭാഗമായുള്ള കൊലപാതകം. 1985 സെപ്തംബര്‍ ഒമ്പതിനാണ് ഡൽഹി പോലീസ് പ്രതികളുടെ പേര് വെളിപ്പെടുത്താതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കുന്നതിനായി 2015ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 2021 ഏപ്രില്‍ ആറിനാണ് സജ്ജന്‍ കുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.
<BR>
TAGS : SIKH RIOT | SAJJAN KUMAR
SUMMARY : Anti-Sikh riots; Court found Congress MP Sajjan Kumar guilty
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…