Categories: KERALATOP NEWS

സിനിമാ മേഖലയിലെ ലൈംഗിക ആരോപണം: അന്വേഷിക്കാൻ പ്രത്യേകസംഘം

തിരുവനന്തപുരം: സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ അനുഭവിക്കുന്ന ലൈം​ഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസ് ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനാണ് തീരുമാനം. ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ടം ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ്.  ഐജിപി ജി സ്പർജൻകുമാർ, ഡിഐജി എസ് അജീത ബീഗം,  ക്രൈംബ്രാഞ്ച് എസ്പി മെറിൻ ജോസഫ്, കോസ്റ്റൽ പോലീസ് എഐജി ജി പൂങ്കുഴലി, പൊലീസ് അക്കാദമി അസി. ഡയറക്ടർ   ഐശ്വര്യ ഡോങ്ക്‌റെ, എഐജി അജിത്ത് വി, ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനൻ എന്നിവരാണ് സംഘത്തിലുള്ളത്.
<BR>
TAGS : MALAYALAM CINEMA | SEXUAL HARASSMENT | JUSTICE HEMA COMMITTEE
SUMMARY : Sex allegation in film industry. Special team to investigate

 

Savre Digital

Recent Posts

പാലിയേക്കര ടോള്‍ പിരിവ്; സുപ്രീം കോടതിയില്‍ ഹർജി നല്‍കി

ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…

55 minutes ago

ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സ്വകാര്യ കോളേജിൽ രണ്ടാം…

1 hour ago

ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…

2 hours ago

ബൈജു രവീന്ദ്രന് യുഎസ് കോടതിയില്‍ തിരിച്ചടി; 9600 കോടി രൂപ തിരിച്ചടയ്ക്കാൻ ഉത്തരവ്

ന്യൂഡൽഹി: എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി…

2 hours ago

ഡിഎംകെയുടെ നയം കൊള്ളയാണ്; തനിക്കെതിരെ നിലപാടുകള്‍ എടുക്കുന്ന ഡിഎംകെ ദുഃഖിക്കേണ്ടിവരുമെന്ന് വിജയ്

കരൂർ: കരൂർ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍…

2 hours ago

സ്മൃതി മന്ദാനയുടെ പിതാവിന് ഹൃദയാഘാതം: സ്മൃതി-പലാശ് മുഛൽ വിവാഹം മാറ്റിവെച്ചു

സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. ഞായറാഴ്ചയായിരുന്നു സ്മൃതിയുടെയും സംഗീതസംവിധായകന്‍ പലാശ് മുഛലിന്റെയും വിവാഹം…

3 hours ago