ന്യൂഡൽഹി: സിപിഐഎം ഡൽഹി സംസ്ഥാന സെക്രട്ടറിയായി അനുരാഗ് സക്‌സേനയെ സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ഹർകിഷൻ സിങ് സുർജിത് ഭവനില്‍ ഞായറാഴ്‌ച സമാപിച്ച സമ്മേളനം 30 അംഗ സംസ്ഥാന കമ്മിറ്റിയെയും എട്ടംഗ സെക്രട്ടറിയറ്റിനെയും തിരഞ്ഞെടുത്തു. 1996ല്‍ മുഴുവൻ സമയ പാർടി പ്രവർത്തകനായ സക്സേന നിലവില്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയാണ്.
2009ല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗമായി. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി കെ എം തിവാരി, അനുരാഗ് സക്സേന, പി എം എസ് ഗ്രേവാള്‍, ആശ ശർമ, സുബീർ ബാനർജി, രാജീവ് കുൻവർ, സേബാ ഫാറൂഖി, പി വി അനിയൻ എന്നിവരാണ് സെക്രട്ടറിയറ്റംഗങ്ങള്‍. ക്ഷണിതാവായി സിദ്ധേശ്വർ ശുക്ലയെയും സെക്രട്ടറിയറ്റില്‍ ഉള്‍പ്പെടുത്തി.
സംസ്ഥാന കമ്മിറ്റിയില്‍ ആറുപേർ പുതുമുഖങ്ങളാണ്. ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷയും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ ഐഷി ഘോഷടക്കം എട്ട് സ്ത്രീകള്‍ സംസ്ഥാന കമ്മിറ്റിയിലുണ്ട്.
TAGS : DELHI | CPIM
SUMMARY : CPIM has elected Anurag Saxena as its Delhi state secretary
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…