ന്യൂഡൽഹി: സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ഡല്‍ഹി മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ എം തിവാരി (70) അന്തരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം ചൊവ്വാഴ്ച സിപിഐ എം ഗാസിയാബാദ് ജില്ലാ കമ്മിറ്റി ഓഫീസിലും ബുധനാഴ്ച രാവിലെ 09.30 മുതല്‍ 11 വരെ എച്ച്‌കെഎസ് സുർജീത് ഭവനിലും പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് സംസ്കാരത്തിനായി നിഗം ബോധ് ഘട്ടിലേക്ക് കൊണ്ടുപോകും. ട്രേഡ് യൂണിയൻ നേതാവായാണ് തിവാരി സിപിഐ എം നേതൃത്വത്തിലേക്ക് ഉയർന്നത്. 1977ല്‍ സിപിഐ എമ്മില്‍ അംഗമായി. 1988-ല്‍ ഡല്‍ഹി സംസ്ഥാന കമ്മിറ്റിയിലേക്കും 1991ല്‍ സെക്രട്ടേറിയറ്റിലേക്കും 2018ല്‍ കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2014 മുതല്‍ 2024 വരെ സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു.
TAGS : LATEST NEWS
SUMMARY : CPI-M central committee member KM Tiwari passed away
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…