Categories: ASSOCIATION NEWS

സിബിഎസ്ഇ പരീക്ഷാഫലം: നൂറ് ശതമാനം വിജയം നേടി മലയാളി സ്കൂളുകള്‍

ബെംഗളൂരു: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ ഫലം പുറത്തുവന്നപ്പോൾ മികച്ച വിജയം സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി സ്കൂളുകള്‍. കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂള്‍, വിമാനപുര കൈരളീ കലാസമിതിയുടെ കീഴിലുള്ള കൈരളീ സെന്‍ട്രല്‍ സ്കൂള്‍, ശ്രീ അയ്യപ്പ എജുക്കേഷൻ സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള അയ്യപ്പ സ്‌കൂള്‍ എന്നിവയാണ് നൂറു മേനി കൊയ്തത്.

ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂള്‍: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറുശതമാനം വിജയം. 30 ഡിസ്റ്റിങ്ഷൻ, 28 ഫസ്റ്റ് ക്ലാസ്, 10 സെക്കൻഡ് ക്ലാസ്, 3 തേർഡ് ക്ലാസ് എന്നിവ കരസ്ഥമാക്കി. 96 ശതമാനം മാർക്കോടെ ശ്രീയ മുരളീധരൻ ഒന്നാം സ്ഥാനത്തെത്തി. 94.6 ശതമാനം മാർക്ക് വാങ്ങി മൗബോനി റോയ് രണ്ടാംസ്ഥാനവും 93 ശതമാനം മാർക്കോടെ സി. സമീക്ഷ മൂന്നാംസ്ഥാനവും നേടി.

കൈരളീ നിലയം സെൻട്രൽ സ്കൂള്‍: തുടർച്ചയായ 13-ാം വർഷവും നൂറുമേനി വിജയം നേടിയ സ്കൂളില്‍ പരീക്ഷ എഴുതിയ 72 വിദ്യാർഥികളിൽ 42 വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ഷനും 30 വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. എം. ഭുവിക (96ശതമാനം) ഒന്നാംസ്ഥാനവും റെയ്മണ്ട് ലൂയിസ് ഡിസിൽവ (95.4 ശതമാനം) രണ്ടാം സ്ഥാനവും സി. യുക്ത മോഹന (94 ശതമാനം)മൂന്നാം സ്ഥാനവും നേടി.

അയ്യപ്പ സ്‌കൂള്‍: 157 കുട്ടികൾ പരീക്ഷയെഴുതിയതിൽ 79 പേർക്ക് ഡിസ്റ്റിങ്ഷനും 45 പേർക്ക് ഫസ്റ്റ് ക്ലാസും 27 പേർക്ക് സെക്കൻഡ് ക്ലാസും ആറു പേർക്ക് തേഡ് ക്ലാസും ലഭിച്ചു. 98.6 ശതമാനം മാർക്കുനേടിയ ടി.എസ്.ശ്രേയ ഒന്നാം സ്ഥാനവും 95.2 ശതമാനം മാർക്ക് നേടിയ എൻ.ആകാശ് രണ്ടാം സ്ഥാനവും 94.8 ശതമാനം മാർക്ക് നേടിയ എരുപൊത്തു തനുശ്രീ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അതേസമയം സംസ്ഥാനത്ത് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ പരീക്ഷയെഴുതിയ 98.90 ശതമാനം കുട്ടികൾ വിജയിച്ചു. പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ 95.95 ശതമാനമാണ് വിജയം.
“<BR>
TAGS : CBSE RESULT
SUMMARY : CBSE exam results: Malayali schools achieve 100 percent success

Savre Digital

Recent Posts

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…

1 hour ago

മംഗളൂരുവിൽ വന്‍ മയക്കുമരുന്ന് വേട്ട: മലയാളിയടക്കം ആറുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…

2 hours ago

സ്വർണവിലയില്‍ റെക്കാഡ് വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…

2 hours ago

സുവർണ മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…

2 hours ago

പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…

3 hours ago

മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…

4 hours ago