ന്യൂഡൽഹി: സിബിഎസ്‌ഇ ബോർഡിന്റെ 10, 12 ക്ളാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകള്‍. മാർക്ക് ഷീറ്റുകൾ cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിലാണ് ലഭിക്കും. അതേസമയം, ഫലപ്രഖ്യാപനം സംബന്ധിച്ച് സിബിഎസ്‌ഇ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല.
ഈ വർഷം ആകെ 44 ലക്ഷത്തിലധികം വിദ്യാർഥികളാണ് സിബിഎസ്ഇ പരീക്ഷ എഴുതിയത്. പത്താം ക്ലാസിൽ ഏകദേശം 24.12 ലക്ഷം വിദ്യാർഥികളും പന്ത്രണ്ടാം ക്ലാസിൽ ഏകദേശം 17.88 ലക്ഷം വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്. രണ്ട് ക്ലാസുകളുടെയും പരീക്ഷാഫലം ഒരേ ദിവസം പ്രഖ്യാപിക്കാനാണ് സാദ്ധ്യത. ഫലപ്രഖ്യാപനം നടന്നുകഴിഞ്ഞാൽ വിദ്യാർഥികൾക്ക് അവരുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി എന്നിവ ഉപയോഗിച്ച് താത്കാലിക മാർക്ക് ഷീറ്റുകൾ ഓൺലൈനായി പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. യഥാർഥമാർക്ക് ഷീറ്റുകൾ സ്കൂളുകൾ വഴി ലഭ്യമാകും.
വിദ്യാർഥികളും രക്ഷിതാക്കളും തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
<BR>
TAGS : CBSE | RESULT
SUMMARY : CBSE Class 10 and 12 exam results likely to be declared today
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…