ജയ്പൂർ വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറെ തല്ലിയ സ്‌പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. സ്‌പൈസ് ജെറ്റ് ജീവനക്കാരി അനുരാധ റാണിയെയാണ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐയെ ജീവനക്കാരി അടിക്കുന്നതിന്‍റെ സി.സിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥനത്തിലാണ് നടപടി.
പുലർച്ചെ 4 മണിയോടെ മറ്റ് സ്റ്റാഫ് അംഗങ്ങൾക്കൊപ്പം വിമാനത്താവളത്തിലേക്ക് എത്തിയ അനുരാധ റാണിയ്ക്ക് പ്രവേശിക്കാൻ സാധുവായ അനുമതിയില്ലാത്തതിനാൽ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ഗിരിരാജ് പ്രസാദ് തടയുകയായിരുന്നു. പ്രവേശന കവാടത്തിലെ എയർലൈൻ ക്രൂവിനുള്ള സ്ക്രീനിംഗ് നടത്താൻ അനുരാധയോട് ആവശ്യപ്പെട്ടെങ്കിലും ആ സമയത്ത് വനിതാ സിഐഎസ്എഫ് ഉദ്യോഗസ്ഥ ഇല്ലാതിരുന്നില്ലാത്തതിനാൽ പരിശോധനയ്ക്ക് തയാറായില്ല.
https://twitter.com/PTI_News/status/1811413669521015107?ref_src=twsrc%5Etfw
സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ഒരു വനിതാ സഹപ്രവർത്തകയെ വിളിച്ചുവരുത്തിയപ്പോഴേക്കും തർക്കം രൂക്ഷമായി. വാക്കേറ്റം രൂക്ഷമായതിനെ തുടർന്ന് അനുരാധ റാണി അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറെ തല്ലിയതായി ജയ്പൂർ എയർപോർട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ രാം ലാൽ പറഞ്ഞു.
അതേസമയം, അനുരാധയുടെ കൈവശം മതിയായ രേഖകൾ ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയതിനാലാണ് അടിച്ചതെന്നുമാണ് സ്‌പൈസ് ജെറ്റ് വക്താവിൻ്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്
<BR>
TAGS : CISF | ARRESTED | JAIPUR
SUMMARY : Spice Jet employee arrested for slapping CISF jawan
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
ബെംഗളൂരു: കോൺഗ്രസ് നേതാവും ഉത്തരകന്നഡ കാർവാറിൽ നിന്നുള്ള എംഎൽഎയുമായ സതീഷ് കൃഷ്ണ സെയിൽ പ്രതിയായ ഇരുമ്പയിര് കയറ്റുമതിക്കേസുമായി ബന്ധപ്പെട്ട് സെയിലിന്റെ…
തൃശ്ശൂര്‍: ദേശീയപാത തൃശ്ശൂര്‍ മുരിങ്ങൂരില്‍ വന്‍ ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്ക് മൂന്നു കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. അൽപ്പം പോലും…
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ സ്ഥാനാർഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും. ഞായറാഴ്ച ചേരുന്ന ബിജെപി പാർലിമെന്ററി പാർട്ടി യോഗം തീരുമാനമെടുക്കും. ഉപരാഷ്ട്രപതി…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടര്‍ന്ന് നൂറിലധികം യാത്രക്കാർ കുടുങ്ങി. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് രാത്രി 10.40…
ബെംഗളൂരു:നാടെങ്ങും രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സംസ്ഥാനസർക്കാർ ബെംഗളൂരുവിൽ സംഘടിപ്പിച്ച ആഘോഷത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയ പതാക ഉയർത്തി, പരേഡിൽ…