ന്യൂഡൽഹി: ടെലിവിഷൻ താരം അമൻ ജയ്സ്വാൾ (22) വാഹനാപകടത്തിൽ മരിച്ചു. ധർതിപുത്ര നന്ദിനി എന്ന ടെലിവിഷൻ പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അമൻ ജയ്സ്വാൾ ആയിരുന്നു. ധർതിപുത്ര നന്ദിനിയുടെ എഴുത്തുകാരൻ ധീരജ് മിശ്രയാണ് താരത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. നടൻ സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒഡീഷനിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ജോഗേശ്വരി ഹൈവേയിൽ വെച്ചായിരുന്നു അപകടം.
ഉത്തർപ്രദേശിലെ ബാലിയ സ്വദേശിയാണ് അമൻ. മോഡലിംഗിലൂടെ കരിയർ ആരംഭിച്ച അമൻ നിരവധി ടിവി സീരിയലുകളിൽ വേഷമിട്ടിരുന്നു. സോണി ടിവിയിൽ 2021 ജനുവരി മുതൽ 2023 ഒക്ടോബർ വരെ സംപ്രേഷണം ചെയ്ത പുണ്യശ്ലോക് അഹല്യാബായ് ഷോയിലെ യശ്വന്ത് റാവു എന്ന കഥാപാത്രത്തെയും അമൻ അവതരിപ്പിച്ചിട്ടുണ്ട്.
TAGS: NATIONAL | ACCIDENT
SUMMARY: Television actor amal jaiswal dies of accident
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…