ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് അടങ്ങുന്ന സംഘത്തിന്റെ ബഹിരാകാശ ദൗത്യമായ ബോയിങ് സ്റ്റാര്‍ലൈനര്‍ വീണ്ടും മാറ്റിവച്ചു. വിക്ഷേപണത്തിന് 3 മിനിറ്റും 51 സെക്കന്‍ഡും മാത്രം ബാക്കി നില്‍ക്കെയാണ് വിക്ഷേപണം മാറ്റിവച്ചത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഇന്നലെ രാത്രി 10 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. നാസയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യദൗത്യമാണിത്. യുണൈറ്റഡ് ലോഞ്ച് അലയൻസ് (യു.എൽ.എ.) നിർമിച്ച അറ്റ്ലസ് 5 റോക്കറ്റാണ് വിക്ഷേപണവാഹനം.
സാങ്കേതിക തകരാറാണ് കാരണമെന്നാണ് വിവരം. രണ്ടാമത്തെ തവണയാണ് സുനിതയുടെ ബഹിരാകാശ ദൗത്യം മാറ്റിവയ്ക്കുന്നത്. മെയ് 7നും സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് ദൗത്യം മാറ്റിവച്ചിരുന്നു. യാത്രയ്ക്കായി സുനിതയും സഹയാത്രികനായ ബുച്ച് വില്‍മോറും പേടകത്തിൽ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവച്ചതോടെ ഇവരെ തിരിച്ചിറക്കി. സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്രയാണിത്.
<BR>
TAGS: LATEST NEWS, SUNITA WILLIAMS, BOEING STARLINER. SAPCE MISSION
KEYWORDS: Boeing Starliner postpones Sunita Williams’ space mission
കരൂർ: കരൂർ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍…
സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. ഞായറാഴ്ചയായിരുന്നു സ്മൃതിയുടെയും സംഗീതസംവിധായകന് പലാശ് മുഛലിന്റെയും വിവാഹം…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു ഡി പോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം പ്രിൻസിപ്പാൾ ഫാദർ ജോമേഷ്…
ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…
കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പോക്സോ…
ബെംഗളൂരു: കേളി ബെംഗളൂരവിന്റെ നേതൃത്വത്തിൽ ബ്ലാങ്കറ്റ് ഡ്രൈവ് നടത്തി. നിംഹാൻസ് ആശുപത്രിയിൽ നിന്നാരംഭിച്ച്, വിവിധ ആശുപത്രികൾ വഴി മജസ്റ്റിക്ക് ബസ്റ്റാൻഡിൽ…