വാഷിങ്ടൻ: ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ കാരണം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വില്‍മോറിനെയും അടുത്തവർഷം ഫെബ്രുവരിയോടെ തിരിച്ചെത്തിക്കുമെന്നു നാസ അറിയിച്ചു.
ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് ബഹിരാകാശ പേടകത്തിലായിരിക്കും 2025 ഫെബ്രുവരിയില്‍ ഇരുവരുടെയും മടക്കം. നേരത്തെ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലാണ് ഇരുവുരും ബഹിരാകാശത്ത് എത്തിയത്. എന്നാല്‍ സ്റ്റാർലൈനർ പേടകത്തിന് തകരാർ സംഭവിച്ചതോടെ ഇവരുടെ യാത്ര പ്രതിസന്ധിയിലാകുകയായിരുന്നു. സ്റ്റാർലൈനർ പേടകം ജീവനക്കാരില്ലാതെ ഭൂമിയില്‍ തിരിച്ചെത്തിക്കാനാണ് നാസയുടെ ഇപ്പോഴത്തെ തീരുമാനം.
ഈ വർഷം ജൂണ്‍ ആദ്യത്തിലാണ് ബഹിരാകാശ സഞ്ചാരികളായ ഇന്ത്യൻ വംശജ സുനിതാ വില്യംസും സഹയാത്രികൻ ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ദിവസങ്ങള്‍ക്കൊടുവില്‍ മടങ്ങാം എന്നായിരുന്നു ദൗത്യത്തിന്റെ ആദ്യ തീരുമാനം. എന്നാല്‍ നിലയത്തിലേക്ക് ഇവർ പോയ ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിന് സാങ്കേതികത്തകരാറുകള്‍ നേരിട്ടു. പേടകത്തിന്റെ ത്രസ്റ്ററുകള്‍ തുടരെ പരാജയപ്പെട്ടതും ഹീലിയം വാതകം ചോർന്നതുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതോടെ ഇരുവരുടെയും മടക്കയാത്രയും തടസ്സപ്പെട്ടു.
TAGS :
SUMMARY : Sunita Williams’ return to Earth will be delayed; NASA said that the mission in February
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…