ന്യൂഡൽഹി: മലയാളിയായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള നിർദേശത്തിന് കേന്ദ്രം അംഗീകാരം നൽകി. ഇത് സംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്‌ച പുറത്തിറക്കി. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ പുതിയ നിയമനം സ്ഥിരീകരിച്ചു.
നിലവിൽ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് അദ്ദേഹം. ജസ്റ്റിസ് വിനോദ് ചന്ദ്രനെ ചീഫ് ജസ്റ്റിസായി നിയമിക്കാൻ ജനുവരി ഏഴിന് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു. 2011 നവംബർ 8 ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, 2023 മാർച്ച് 29-ന് പട്നയിലെ ജുഡീഷ്യൽ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായിരുന്നു.
സീനിയോറിറ്റിയും കേരള ഹൈക്കോടതിക്ക് നിലവിൽ സുപ്രീം കോടതിയിൽ പ്രാതിനിധ്യം ഇല്ലെന്ന വസ്തുതയും പരിഗണിച്ചായിരുന്നു വിനോദ് ചന്ദ്രന്റെ പേര് കൊളീജിയം ശുപാർശ ചെയ്തത്. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ്.
TAGS: NATIONAL | SUPREME COURT
SUMMARY: Justice K Vinod appointed as Supreme court chief Judge
ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…