Categories: NATIONALTOP NEWS

സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് ?; ഇന്ന് മോദിയുമായി കൂടിക്കാഴ്‌ച

 

ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ചരിത്രവിജയം സ്വന്തമാക്കിയ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് സുരേഷ് ഗോപി നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനം മാർഗ്ഗം ഡൽഹിയിൽ എത്തും. ഡൽഹിയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളെ നേരിൽ കാണും. മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും.

അതേസമയം കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്ന് സുരേഷ് ഗോപി പറഞ്ഞു. വ്യക്തിപരമായി മാത്രം കിട്ടിയ വോട്ടുകൾ അല്ല തൃശൂരിലേതെന്നും സുരേഷ് ഗോപി. പാർട്ടി വോട്ടുകളും നിർണായകമായെന്നും വ്യക്തിപരമായ വോട്ടുകൾ മാത്രം ആയിരുന്നെങ്കിൽ 2019ലെ താൻ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച സുരേഷ് ​ഗോപിക്ക് തൃശൂരിൽ വൻ സ്വീകരണമാണ് നൽകിയത്. മണികണ്ഠനാലില്‍ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ നടത്തിയത്. ഇരുപത്തയ്യായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ റാലിയാണ് ബിജെപി നടത്തിയത്.

പ്രചാരണ സമയത്ത് ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. കെ മുരളീധരന്റെ അഭിപ്രായതോട് പ്രതികരിക്കാൻ ഇല്ല. ഇതുവരെയും മുരളിയേട്ടൻ എന്നാണ് വിളിച്ചിരുന്നതെന്നും ഇനിയും അങ്ങനെ തന്നെ വിളിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. സിനിമ അഭിനയം തുടരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

SUMMARY : Suresh Gopi to Union Cabinet; Meeting with Modi today

Savre Digital

Recent Posts

പാ​ല​ക്കാ​ട് ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​ന്ത്ര​ണം

പാലക്കാട്‌: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…

20 minutes ago

തിര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല, തോ​ൽ​വി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പിൽ സം​സ്ഥാ​ന​ത്ത് ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ശ​ബ​രി​മ​ല സ്വ​ർ​ണ​പാ​ളി കേ​സ്…

26 minutes ago

ഐഎഫ്എഫ്‌കെയില്‍ 19 സിനിമകള്‍ക്ക് വിലക്ക്

തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകള്‍ക്ക് വിലക്ക്. പലസ്തീന്‍ വിഷയം പ്രമേയമായുള്ള ചിത്രങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ…

38 minutes ago

കളിക്കുന്നതിനിടെ ഇരുമ്പുഗേറ്റ് ദേഹത്ത് വീണ് 5 വയസ്സുകാരനു ദാരുണാന്ത്യം

ചേർത്തല: സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്റെയും സുബിയുടെയും മകൻ…

1 hour ago

കേളി വനിതാ വിഭാഗം പായസറാണി മത്സര വിജയികള്‍

ബെംഗളൂരു: കേളി ബെംഗളൂരു വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പായസറാണി മത്സരം സംഘടിപ്പിച്ചു. 17 - ഓളം വിത്യസ്ത രുചികളോടെയുള്ള പായസ…

1 hour ago

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സര വിജയികൾ

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാര്‍ത്ഥം നടത്തിയ ഒൻപതാമത് മലയാള കവിതാരചന മത്സരത്തിന്റെ…

1 hour ago